'ശസ്ത്രക്രിയ ചെയ്യുമ്പോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥിനികളുടെ കത്ത്

'ശസ്ത്രക്രിയ ചെയ്യുമ്പോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥിനികളുടെ കത്ത്

ജൂൺ 26നാണ് വിദ്യാർത്ഥിനികൾ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയത്.

ഓപ്പറേഷൻ തീയേറ്ററുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു സംഘം വിദ്യാർത്ഥികൾ. ആവശ്യമുന്നയിച്ച് ഹൗസ് സർജൻമാർ ഉൾപ്പെടെയുള്ള വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി. ആലോചിച്ച് മറുപടി പറയാമെന്നാണ് പ്രിൻസിപ്പലിന്റെ മറുപടി.

ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാർത്ഥിനികളാണ് കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിർബന്ധമാണെന്നാണ് കത്തിൽ പറയുന്നത്.

വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്ത്
വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്ത്

2020 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥി നൽകിയ കത്തിൽ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെയും ഒപ്പുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനികൾ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നൽകിയത്.

ആശുപത്രിയുടേയും ഓപ്പറേഷൻ തീയേറ്ററിലെയും ചട്ടങ്ങൾ പാലിക്കേണ്ടതിനാൽ ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ നൽകുന്ന കമ്പനികളുണ്ട്. ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ അണുവിമുക്തമാക്കി കൊണ്ടുളള ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹൂഡ്സും ലഭ്യമാണെന്നും കത്തിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

'ശസ്ത്രക്രിയ ചെയ്യുമ്പോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥിനികളുടെ കത്ത്
ഹിജാബ് നിരോധനത്തിനെതിരെ പോരാടിയ കനീസ് ഫാത്തിമ; കർണാടക നിയമസഭയിലെ ഏക മുസ്ലീം വനിതാ അംഗം

വിദ്യാർത്ഥിനികളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചർച്ചകൾക്കുശേഷം വേണ്ട നടപടിയെടുക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ് 'ദ ഫോർത്തി'നോട് പ്രതികരിച്ചു. "ഞാൻ ഒരു അനസ്തറ്റിസ്റ്റ് ആണ്. 32 വർഷമായി ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ ഈ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. പ്രിൻസിപ്പലായിട്ട് ഒരു വർഷമേ ആയുളളൂ. ഓപ്പറേഷൻ തീയേറ്ററിലെത്തുന്ന രോ​ഗിയെ എങ്ങനെ അണുബാധയില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രധാനമായും നോക്കുന്നത്. ആ​ഗോളതലത്തിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ തീയേറ്ററിൽ വരുന്ന രോഗിക്കുളള മുൻകരുതലുകൾ ആശുപത്രികൾ സ്വീകരിച്ചുവരുന്നത്," ലിനറ്റ് പറഞ്ഞു.

'ശസ്ത്രക്രിയ ചെയ്യുമ്പോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥിനികളുടെ കത്ത്
'ആര്‍എസ്എസിനെ നിരോധിക്കാനും മടിക്കില്ല'; ഹിജാബ് നിരോധനമടക്കം പുനഃപരിശോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

ഓപ്പറേഷൻ ചെയ്യുന്ന സീനിയർ സർജൻമാരും അസിസ്റ്റ് ചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് ഓപ്പറേഷൻ തീയേറ്ററിൽ ഉണ്ടാകുന്നത്. അണുബാധയില്ലാതെ സൂക്ഷിക്കുന്ന സ്ഥലമാണ് ഓപ്പറേഷൻ തീയേറ്റർ. പുറത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളൊന്നും തന്നെ ഇവിടെ ഉപയോഗിക്കാനാവില്ല. പകരം അണുവിമുക്തമാക്കിയ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഈ വസ്ത്രങ്ങൾ ധരിച്ചശേഷം ഇരുകൈകളും കൈമുട്ടുവരെ കഴുകും. ഇതിന് പല രീതികളും അവലംബിക്കാറുണ്ട്. പൈപ്പ് തുറന്നുവിട്ട് വളരെ ശക്തിയായി വരുന്ന വെളളത്തിൽ ഇരുകൈകളും കഴുകിയശേഷം മറ്റ് ഇടങ്ങളിലൊന്നും തൊടാതെ സർജറിക്കുളള ഗൗൺ ധരിച്ചശേഷമാണ് രോഗിയുടെ അടുത്തേക്ക് എത്തുന്നതെന്നും അവർ പറഞ്ഞു.

'ശസ്ത്രക്രിയ ചെയ്യുമ്പോഴും ഹിജാബ് ധരിക്കണം' തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥിനികളുടെ കത്ത്
പരീക്ഷ ഹാളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണം; ഇടക്കാല ഇളവ് തേടി കർണാടകയിലെ വിദ്യാർഥികൾ

വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാനുളള ആവശ്യം ഉന്നയിച്ച് കത്ത് നൽകിയപ്പോൾ തന്നെ ചോദിച്ചത് ഓപ്പറേഷൻ തീയേറ്ററിൽ കയറിയിട്ടുണ്ടോയെന്നാണ്. ഉണ്ടെന്നായിരുന്നു അവരുടെ മറുപടി. അതിനാൽ ഓപ്പറേഷൻ തീയേറ്ററിലെ മാനദണ്ഡങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായി അറിയാമായിരിക്കും. വിദ്യാർത്ഥികൾ പറയുന്നതുപോലെ ഫുൾ സ്ലീവ് വസ്ത്രം ധരിച്ചാൽ കൈകൾ കഴുകാനാകില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാനോ ഒറ്റയ്ക്ക് തീരുമാനമെടുക്കാനോ സാധിക്കില്ലെന്ന് അവരെ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ആദ്യം തീയേറ്റർ കമ്മിറ്റി കൂടേണ്ടതുണ്ട്. സർജൻസ് ആൻഡ് ഇൻഫക്ഷൻസ് കൺട്രോൾ ടീമിന്റെ കീഴിൽ ഇത് ചർച്ചയ്ക്ക് വച്ചശേഷം പത്ത് ദിവസത്തിനകം കുട്ടികളോട് നിലപാട് അറിയിക്കാനാകുമെന്നും ലിനറ്റ് കൂട്ടിച്ചേർത്തു.

എന്നാൽ, വിദ്യാർത്ഥികൾ നൽകിയ കത്തിലെ വസ്തുതകളെ സമൂഹമാധ്യമങ്ങളിൽ വളച്ചൊടിക്കുന്നതായി കോളേജിലെ എസ്എഫ്ഐ നേതാവ് അഖില എം ദേവ് 'ദ ഫോർത്തി'നോട് പ്രതികരിച്ചു. ''വിദ്യാർത്ഥിനികൾ നൽകിയ കത്ത് എങ്ങനെ ചോർന്നതെന്ന് അറിയില്ല. ബിജെപി വക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ ഇതെങ്ങനെ വന്നുവെന്നും അറിയില്ല. കത്ത് നൽകിയ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും ഞങ്ങൾക്ക് എതിർപ്പുണ്ട്,'' അഖില പറഞ്ഞു.

ഡോ. ദീന കിഷാവി
ഡോ. ദീന കിഷാവി

ഹിജാബ് ഇൻ ദി ഒ ആർ ക്യാമ്പയ്ൻ

നേരത്തെ ഈ വിഷയത്തെ സംബന്ധിച്ച് ചിക്കാഗോയിൽ ജനിച്ച് വളർന്ന ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ദീന കിഷാവി വെബ്സൈറ്റിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. ശസ്ത്രക്രിയ ചെയ്യുന്ന മുസ്ലിം ഡോക്ടർമാരായ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തന്റെ തന്നെ അനുഭവങ്ങളാണ് ഹിജാബ് ഇൻ ദി ഒ ആർ എന്ന വെബ്‌സൈറ്റിലൂടെ അവർ പറഞ്ഞത്.

ഓപ്പറേഷൻ റൂമിൽ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിച്ച് രാജ്യവ്യാപകമായിട്ടുളള പ്രചാരണത്തിനാണ് അവർ തുടക്കം കുറിച്ചത്. ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകളെക്കൂടി ഉൾക്കൊള്ളുന്ന അന്തരീക്ഷം ആശുപത്രികളിൽ സൃഷ്ടിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ വാദങ്ങളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികളും പ്രിൻസിപ്പലിന് നൽകിയ കത്തിൽ ആവർത്തിച്ചത്.

logo
The Fourth
www.thefourthnews.in