KERALA

കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗത്വത്തില്‍ നിന്ന് എംഎസ്എഫ് പ്രതിനിധിയെ പുറത്താക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

നിയമകാര്യ ലേഖിക

കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗത്വത്തില്‍ നിന്ന് എംഎസ്എഫ് പ്രതിനിധിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് ആഴ്ചത്തേക്കാണ് സ്‌റ്റേ. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിർദേശം നൽകി.

എംഎസ്എഫ് സെനറ്റ് അംഗം വ്യാജരേഖ ചമച്ച് സെനറ്റ് അംഗത്വം നേടിയെന്ന പ്രചാരണത്തിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കും വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനുമെതിരെ അമീൻ, വക്കീൽ നോട്ടീസയച്ചു

എസ്എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നേരത്തെ അമീന്‍ റാഷിദിന്റെ സെനറ്റ് അംഗത്വം സര്‍വകലാശാല റദ്ദാക്കിയത്. അമീന്‍ റാഷിദ് റഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്നും പഞ്ചായത്ത് ജീവനക്കാരനാണ് എന്നുമായിരുന്നു എസ്എഫ്‌ഐയുടെ പരാതി. ഇതേത്തുടര്‍ന്നാണ് അമീന്റെ സെനറ്റ് അംഗത്വം സര്‍വകലാശാല റദ്ദാക്കിയത്.ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ടി ആർ രവിയാണ് നടപടി സ്റ്റേ ചെയ്തത്.

എംഎസ്എഫ് സെനറ്റ് അംഗം വ്യാജരേഖ ചമച്ച് സെനറ്റ് അംഗത്വം നേടിയെന്ന പ്രചാരണത്തിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കും വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനുമെതിരെ അമീൻ വക്കീൽ നോട്ടീസയച്ചു. അമീൻ റാഷിദ് വ്യാജരേഖകൾ ചമച്ചതാണെന്നും ക്രിമിനൽ കുറ്റം ചുമത്തി കേസ് അന്വേഷിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അടക്കമുള്ളവർ ആരോപിച്ചിരുന്നു.

പ്രസ്താവന പിൻവലിച്ച് ഏഴു ദിവസത്തിനകം മാപ്പ് പറയണമെന്നും അല്ലങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ സ്വകാര്യ കോളേജിൽ റെഗുലർ വിദ്യാർഥിയാണെന്ന വ്യാജരേഖ ചമച്ചാണ് അമീൻ റാഷിദ് സെനറ്റ് അംഗത്വം നേടിയതെന്ന എസ്എഫ്ഐയുടെ പരാതിയെ തുടർന്നാണ് അമീൻ റാഷിദിന്റെ അംഗത്വം സർവകലാശാല റദ്ദാക്കിയത്. ഇദ്ദേഹം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തെന്നും ശമ്പളം കൈപ്പറ്റിയെന്നുമുള്ള പരാതിയിൽ സർവകലാശാല അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് സർവകലാശാല കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്നു അമീൻ റാഷിദ്. എന്തെങ്കിലും തെറ്റായി ചെയ്തെന്ന് രേഖാമൂലം കാണിക്കാൻ സർവകലാശാലയ്ക്ക് സാധിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ