ഷർട്ടിൽ പിങ്ക് നിറത്തിൽ താമര, കാക്കി പാന്റ്; പാർലമെന്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം

ഷർട്ടിൽ പിങ്ക് നിറത്തിൽ താമര, കാക്കി പാന്റ്; പാർലമെന്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം

പുതിയ പാർലമെന്റ് മന്ദിരത്തിലെത്തുമ്പോൾ ജീവനക്കാരുടെ യൂണിഫോമിലും മാറ്റം

പുതിയ പാർലമെന്റ് മന്ദിരത്തിലെത്തുന്നതോടെ ലോക്സഭയിലേയും രാജ്യസഭയിലേയും ഉദ്യോഗസ്ഥരുടെ യൂണിഫോമും മാറും. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയുമെല്ലാം യൂണിഫോം ഇന്ത്യൻ ശൈലിയിലേക്ക് മാറും. പിങ്ക് നിറത്തിൽ താമര മുദ്ര പതിച്ച ക്രീം ഷർട്ട്, കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റ്, ക്രീം നിറത്തിലുള്ള ജാക്കറ്റ് എന്നിവയായിരിക്കും ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകളിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പുതിയ യൂണിഫോം.

ചേംബര്‍ അറ്റന്‍ഡന്റുമാര്‍, റിപ്പോര്‍ട്ടിങ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള 271 ജീവനക്കാര്‍ക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും സെപ്റ്റംബര്‍ ആറിന് തന്നെ യൂണിഫോമുകൾ കൈപ്പറ്റി. പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസിലെ (ഓപ്പറേഷന്‍സ്) സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടുകള്‍ക്ക് പകരം സൈനിക യൂണിഫോമിന്റെ നിറത്തിലുള്ള പുതിയ യൂണിഫോമായിരിക്കും ധരിക്കുക.

ഷർട്ടിൽ പിങ്ക് നിറത്തിൽ താമര, കാക്കി പാന്റ്; പാർലമെന്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം
നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് വസ്ത്രങ്ങൾ രൂപകല്‍പ്പന ചെയ്തത്. ജീവനക്കാർക്കുള്ള യൂണിഫോമുകള്‍ ജെൻഡർ ന്യൂട്രൽ സ്വഭാവമുള്ളതായിരിക്കുമെന്നതും സവിശേഷതയാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം തന്നെ പുതിയ യൂണിഫോം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ വൈകുകയായിരുന്നു. സെപ്റ്റംബർ 18 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ യൂണിഫോം കൈമാറിയത്. സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഷർട്ടിൽ പിങ്ക് നിറത്തിൽ താമര, കാക്കി പാന്റ്; പാർലമെന്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം
ഇന്ത്യൻ പാര്‍ലമെന്റിലെ 'അഖണ്ഡ് ഭാരത്' ചുമര്‍ ചിത്രത്തെച്ചൊല്ലി നേപ്പാളില്‍ പ്രതിഷേധം
logo
The Fourth
www.thefourthnews.in