KERALA

ഓണം ആഘോഷിച്ച് മടങ്ങുന്ന പ്രവാസികളുടെ കീശ കീറും; വിമാനടിക്കറ്റുകളിൽ വൻ വർധന

വെബ് ഡെസ്ക്

ഓണത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ വൻ വർധന. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരത്തുനിന്നാണ് ഏറ്റവും കൂടുതൽ നിരക്ക് നൽകേണ്ടി വരുന്നത്. മുംബൈയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുക്കുന്നവർ തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് നിരക്കിന്റെ പകുതിയിൽ താഴെ മാത്രം അടച്ചാൽ മതിയാകും. ഓണം മാത്രമല്ല, വേനലവധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളിൽ സ്‌കൂളുകൾ തുറക്കുന്ന സമയമെന്നതും നിരക്ക് വർധനയ്ക്ക് പിന്നിലെ കാരണമാണ്.

സീസൺ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതാണ് വിമാനക്കമ്പനികൾ സ്വീകരിച്ചിരിക്കുന്ന പ്രധാന രീതി. ഒരു വിമാനത്തിൽ തന്നെ ഒരാഴ്ചയിൽ പല തവണയാണ് നിരക്കുകളിൽ മാറ്റമുണ്ടാകുന്നത്. ഓണത്തിന് ശേഷം കേരളത്തിൽ നിന്ന് ബജറ്റ് എയർലൈനിലോ ഫുൾ സർവീസ് എയർലൈനിലോ മടങ്ങിപ്പോകുന്ന പ്രവാസി ശരാശരി 40,000 മുതൽ 75,000 രൂപ വരെയാണ് നൽകേണ്ടി വരിക. എന്നാൽ ഇതേ യാത്രയ്ക്ക് മുംബൈയിൽ നിന്നാണെങ്കിൽ 13,000 രൂപ മുതൽ 25,000 വരെ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. എന്നാൽ ഓണശേഷം കേരളത്തിലേക്ക് വരാനാണെങ്കിൽ 9,000 മുതൽ 15,000 രൂപ വരെ നൽകിയാൽ മതിയാകും.

ഓണം, അവധിക്കാല സീസണുകൾ അടിസ്ഥാനമാക്കി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടിലാണ് കേന്ദ്രം.

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്