സജി ചെറിയാന്‍
സജി ചെറിയാന്‍

20 വർഷമായി സിനിമ കാണാറില്ല, പുതിയ സിനികൾക്ക് അർത്ഥമോ സന്ദേശമോ ഇല്ല: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് മന്ത്രി

20 വര്‍ഷമായി സിനിമ കാണാറില്ലെന്ന് സിനിമ - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുതിയ സിനിമകള്‍ക്ക് അര്‍ത്ഥമോ അവയില്‍ എന്തെങ്കിലും സന്ദേശമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ദ ന്യൂ ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

''ഒരു കാലത്ത് സിനിമകളുടെ വലിയ ആരാധകനായിരുന്നു. ഒരു ദിവസം അഞ്ച് സിനിമകള്‍ വരെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഒരു ഘട്ടമെത്തിയപ്പോഴേയ്ക്കും സിനിമകള്‍ക്ക് ഒരു അര്‍ത്ഥവും ഇല്ലാതായതായി തോന്നി. അത് ഒരു വികാരങ്ങളും ഉണ്ടാക്കാറില്ല. പുതിയ സിനിമകളുമായി ഒരു കണക്ഷനും തോന്നുന്നില്ല അതാണ് കാണുന്നത് നിര്‍ത്താന്‍ കാരണം'' -അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍
പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ; മുഖ്യമന്ത്രിയുടെ നിർദേശം വിനയന്റെ പരാതിയിൽ

ചലച്ചിത്ര അവാർഡ് വിവാദവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരംഭിച്ചിട്ടല്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ''രഞ്ജിത്തിന്റെ ഒരു സ്വാധീനവും ജൂറിക്കുമേല്‍ ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് ഭരണത്തില്‍, പിണറായി വിജയൻ മുഖ്യമന്ത്രിയും ഞാൻ സാംസ്കാരിക മന്ത്രിയുമായിരിക്കുമ്പോൾ അത്തരം ഇടപെടൽ സാധിക്കില്ല'' - മന്ത്രി പറഞ്ഞു. ആരോപണങ്ങൾ പരിശോധിച്ച് രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

''വിവാദങ്ങളുമായി ബന്ധപ്പെട്ട് നേമം പുഷ്പരാജുമായി സംസാരിച്ചു. പുരസ്‌കാരം പ്രഖ്യാപിച്ചത് നിഷ്പക്ഷമാണെന്നായിരുന്നു നേമം മറുപടി പറഞ്ഞത്. ബാക്കിയെല്ലാം രണ്ട് കലാകാരന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ്. സാംസ്‌കാരിക വകുപ്പോ മുഖ്യമന്ത്രിയോ ഒരു തരത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ല'' - മന്ത്രി പറയുന്നു.

സജി ചെറിയാന്‍
'ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ഇത്തരം ആരോപണം ആദ്യം'; രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യം

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് നിരപരാധികള്‍ വിവാദങ്ങളില്‍ പെട്ടുപോകാൻ ഇടയാക്കും

സജി ചെറിയാന്‍
മിത്ത് വിവാദം: 'മറുപടി മുഖ്യമന്ത്രി പറയട്ടെ, എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്'; സർക്കാർ പ്രതികരണവും കാത്ത് എൻഎസ്എസ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് പ്രതിസന്ധികളുണ്ടെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ വിശദീകരണം. റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ നിരപരാധികള്‍ വിവാദങ്ങളില്‍ പെട്ടുപോയേക്കാമെന്നും അദ്ദേഹം പറയുന്നു.

''ആയിരം പേജുള്ള വളരെ വലിയ റിപ്പോര്‍ട്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. അവര്‍ക്ക് ലഭിച്ച എല്ലാ പരാതികളും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ വ്യാജ ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ നിരപരാധികള്‍ ഒരുപക്ഷേ ശിക്ഷിക്കപ്പെട്ടേക്കാം. അത്തരത്തിലൊരു റിപ്പോര്‍ട്ട് എങ്ങനെ പരസ്യപ്പെടുത്തും. അത് പുറത്തുവന്നാൽ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകും '' - സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in