KERALA

ഹൈടെക്ക് ആകാന്‍ വനം വകുപ്പ്; ഇടുക്കിയിലെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അത്യാധുനിക ഡ്രോണുകള്‍- വീഡിയോ

റിബിൻ രാജു

ഇടുക്കിയിലെ അടക്കം വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അത്യാധുനിക ഡ്രോണുകള്‍ പരീക്ഷിച്ച് വനംവകുപ്പ്. വന്യമൃഗങ്ങളുടെ നീക്കം കൃത്യമായി മനസിലാക്കാന്‍ ഹൈടെക് സാങ്കേതിക വിദ്യ ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്.

മഹാരാഷ്ട്രയില്‍നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാണ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം. ചിന്നക്കനാല്‍ മേഖലയില്‍ ഡ്രോണുകൾ പറത്തിയതിനെത്തുടർന്ന് ആനകളുടെ രാത്രികാല സഞ്ചാരമടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചു.ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ ദൃശ്യങ്ങള്‍ ദ ഫോര്‍ത്തിന് ലഭിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി സി എഫ്) ആര്‍ എസ് അരുണ്‍ പറഞ്ഞു.

മൂന്നാറിൽ ഇടയ്ക്കിടെ ജനവാസകേന്ദ്രത്തിലിറങ്ങുന്ന കാട്ടാന പടയപ്പയും നിരീക്ഷണവലയത്തിലാണ്. ഡ്രോണ്‍ ഉപയോഗിച്ച് ഇന്ന് പടയപ്പയെ നിരീക്ഷിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?