KERALA

നെഹ്‌റു ട്രോഫി: സ്റ്റാർട്ടിങ് ഡിവൈസുമായി ബന്ധപ്പെട്ട തർക്കത്തിൽ നാളെ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ദ ഫോർത്ത് - കൊച്ചി

നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഹമ്മ സ്വദേശി ഋഷികേശ് കണ്ടുപിടിച്ച സ്റ്റാർട്ടിങ് ഡിവൈസ് അദ്ദേഹത്തിന്ർറെ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്ന പരാതിയിൽ നാളെ ആലപ്പുഴ ജില്ലാ കലക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരനായ ഋഷികേശിനോടും അനിൽകുമാറിനോടും രാവിലെ കല്ടകർക്ക് മുന്നിൽ ഹാജരാകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

ജലഗതാഗത വകുപ്പിൽ ജങ്കാർ ഓപ്പറേറ്ററായി ജോലി ചെയ്തുവരുന്ന അനിൽകുമാറിന്ർറെ മകനും ആലപ്പുഴ മയൂരം ക്രൂയിസിന്റെ പ്രൊപ്രൈറ്ററുമായ ആദർശ് വി അനിൽകുമാറിനെതിരെ ഋഷികേശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്ർറെ നിർദേശം. വള്ളംകളി സംബന്ധിച്ച് ജില്ലാ കലക്ടർക്ക് തീരുമാനെടുക്കാമെന്നും കോടതി നിർദേശിച്ചു.

2018ലാണ് ഋഷികേശ് പുതിയ സ്റ്റാർട്ടിങ് ഡിവൈസ് കണ്ടുപിടിച്ചത്. ഈ യന്ത്രം വിജയകരമായി പ്രവർത്തിച്ചതിനാൽ 2019 മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പ്രവർത്തിക്കാൻ കരാറായി. യന്ത്രത്തിന് പേറ്റന്റ് കിട്ടാൻ ഋഷികേശ് നൽകിയ അപേക്ഷ പേറ്റന്റ് അതോറിറ്റിയുടെ പരിഗണനയിലാണ്. താൻ കണ്ടുപിടിച്ച ഡിവൈസ് പ്രവർത്തിപ്പിക്കാൻ സഹായിയായി പ്രവർത്തിച്ചിരുന്നവരാണ് ഇത്തവണ സ്റ്റാർട്ടിങ് ഡിവൈസ് പ്രവർത്തിപ്പിക്കുന്നതെന്നാണ് ഋഷികേശിന്റെ ആരോപണം. ഇവർ ഋഷികേശിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

തുടർന്നാണ് മറ്റന്നാൾ നടക്കുന്ന വള്ളം കളിയിൽ ഉപയോഗിക്കുന്ന സ്റ്റാർട്ടിങ് ഡിവൈസ് സംബന്ധിച്ച പരാതി നാളെ രാവിലെ പത്ത് മണിക്ക് പരിഹരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയത്.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി