KERALA

സിദ്ധാര്‍ഥന്റെ മരണം: അന്വേഷണം ഏറ്റെടുത്ത് സിബിഐ, ഉദ്യോഗസ്ഥ വീഴ്ചയിൽ ഡിജിപിയോട് വിശദീകരണം തേടി ആഭ്യന്തര സെക്രട്ടറി

വെബ് ഡെസ്ക്

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇക്കാര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടികള്‍ വേഗത്തിലായത്. അന്വേഷണത്തിനുള്ള സിബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത് എത്തിയിരുന്നു.

സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ആഭ്യന്തര സെക്രട്ടറി

അതിനിടെ, പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി. സിബിഐ അന്വേഷണം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്.

തുടര്‍ നടപടികള്‍ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണ് എന്നിരിക്കെയാണ് വീഴ്ചയുണ്ടായതെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. പെര്‍ഫോമ റിപ്പോര്‍ട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല. കഴിഞ്ഞമാസം 16-ന് ആവശ്യപ്പെട്ടിട്ടും പെര്‍ഫോമ നല്‍കിയത് 26-ന് മാത്രമാണെന്നത് വലിയ വീഴ്ചയാണ്.

പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സര്‍ക്കാരിന്റെ മുഖഛായ മോശമാക്കാന്‍ ഇടയാക്കിയെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നല്‍കണമെന്നും ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ