KERALA

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ കോള്‍

വെബ് ഡെസ്ക്

കൊല്ലം പൂയപ്പള്ളി ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്നു വിളിച്ച വ്യക്തി പറഞ്ഞതായും വിവരമുണ്ട്. ഫോണ്‍ കോളിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് പരിശോധന നടത്തുകയാണ്.

വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നതായും കോളിന്റെ ആധികാരികത അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

കാറിന്റെ നമ്പര്‍ വ്യാജമാണെന്നും തട്ടിക്കൊണ്ടുപോയ കാറിന്റേതായി കാണിച്ച നമ്പരിലുള്ള യഥാര്‍ഥ ആര്‍ സി ഓണറെ കണ്ട് കാര്‍ നമ്പര്‍ വ്യാജമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെ ആണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനെ തള്ളിമാറ്റി അഭികേലിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.

കുട്ടിയെക്കുറിച്ചോ കാറിനെക്കുറിച്ചോ വിവരം കിട്ടുന്നവര്‍ ഈ നമ്പറുകളില്‍ അറിയിക്കുക: 9946923282, 9495578999

'കെജ്‌രിവാളിന് ഒരു കിലോ ഭാരം കൂടി, വൈദ്യപരിശോധനയ്ക്ക് പകരം രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നു'; ഡല്‍ഹി കോടതിയില്‍ ഇ ഡി

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; പതിനഞ്ചാം കിരീടം തേടി റയൽ, 27 വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിക്കാന്‍ ഡോര്‍ട്ട്മുണ്ട്‌

Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

ഏഴാം ഘട്ടം: മൂന്നു മണിവരെ 49.7 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

'ഈ കോളുകള്‍ ടെലികോം വകുപ്പില്‍ നിന്നല്ല;' തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം