Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം

ജോലി വാഗ്ദാനം ചെയ്ത് ചൈനയിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ കടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ദ ഫോര്‍ത്ത് പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി. വിഷയത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചു.

ആറര ലക്ഷം രൂപ വീതം കൈപ്പറ്റിയ ശേഷവുമായിരുന്നു യുവാക്കളെ സന്ദര്‍ശക വിസയില്‍ ചൈനയില്‍ എത്തിച്ചത്

'വീണ്ടും മനുഷ്യക്കടത്ത് : ചൈനയിലെത്തിയ യുവാക്കള്‍ ദുരിതാശ്വാസ ക്യാംപില്‍, മത്സ്യമേഖലയിലെ പ്രതിസന്ധി ചൂഷണം ചെയ്ത് തട്ടിപ്പുകാര്‍' എന്ന തലക്കെട്ടിലായിരുന്നു ദ ഫോര്‍ത്ത് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം പൂന്തുറ മേഖലയിലെ 15 ഓളം യുവാക്കള്‍ തട്ടിപ്പിനിരയായ സംഭവമായിരുന്നു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ കെണിയില്‍പ്പെടുത്തുന്നത്. ഓരോരുത്തരില്‍ നിന്നും ആറര ലക്ഷം രൂപ വീതം കൈപ്പറ്റിയ ശേഷമായിരുന്നു യുവാക്കളെ സന്ദര്‍ശക വിസയില്‍ ചൈനയില്‍ എത്തിച്ചത്. പൂന്തുറ സ്വദേശികളായ സുജിത്, ഡിറ്റോ, ലിപ്‌സണ്‍ എന്നിവരാണ് യുവാക്കളെ ചൈനയിലേക്ക് അയക്കാന്‍ പ്രവര്‍ത്തിച്ചത്. അവിടെയെത്തിയ പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നു എന്ന വിവരം മൂന്ന് പേര്‍ ചൈനയില്‍ തിരിച്ചെത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.

Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
ചൈനയിലേക്ക് മനുഷ്യക്കടത്ത്: പൂന്തുറയിലെ തട്ടിപ്പിന് പിന്നില്‍ 'അന്തര്‍ സംസ്ഥാന മാഫിയ', കൈമലര്‍ത്തി ഏജന്റുമാര്‍

സംസ്ഥാനത്തെ തീരദേശ മേഖലകളെ ലക്ഷ്യമിട്ട് മനുഷ്യകടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന സാഹചര്യം കൂടിയായിരുന്നു ദ ഫോര്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. മത്സ്യമേഖലയിലെ പ്രതിസന്ധികളും തൊഴിലില്ലായ്മയും ചൂഷണം ചെയ്താണ് തട്ടിപ്പുകാര്‍ തീരദേശ മേഖലയില്‍ വലവിരിക്കുന്നത്.

രണ്ടു മാസം മുന്‍പ് തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയില്‍ നിന്നും വിനീത്, ടിനു, പ്രിന്‍സ് എന്നിവരെ റഷ്യയിലേക്ക് കടത്തിയ സംഭവം വാര്‍ത്തയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ സെക്യൂരിറ്റി ഹെല്‍പര്‍ എന്ന വ്യാജേന യുക്രൈനുമായുള്ള യുദ്ധത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു കൊണ്ടു പോയത്. ഇതിന് പിന്നാലെയാണ് ചൈനയിലേക്ക് യുവാക്കളെ എത്തിച്ച വാര്‍ത്തയും പുറത്തുവരുന്നത്

logo
The Fourth
www.thefourthnews.in