KERALA

'നിർബന്ധിത കണ്‍വേര്‍ഷന്‍ തെറപ്പിക്കു വിധേയമാക്കി'; കോഴിക്കോട്ടെ ആശുപത്രിക്കെതിരെ ലെസ്ബിയൻ പങ്കാളികൾ ഹൈക്കോടതിയിൽ

വെബ് ഡെസ്ക്

ലൈംഗികാഭിമുഖ്യം മാറ്റാൻ നിർബന്ധിത കണ്‍വേര്‍ഷന്‍ തെറപ്പിക്കു വിധേയമാക്കിയെന്ന പരാതിയുമായി സ്വകാര്യ ആശുപത്രിക്കെതിരെ ലെസ്ബിയൻ പങ്കാളികൾ ഹൈക്കോടതിയിൽ. കോഴിക്കോട്ടെ മനോഹർ ആശുപത്രിക്കെതിരെയാണ് പരാതി.

പങ്കാളികളിലൊരാളെ മയക്കാനുള്ള മരുന്ന് കുത്തിവെച്ച് നിർബന്ധിതവും നിയമവിരുദ്ധവുമായ ചികിത്സയ്ക്ക് വിധേയമാക്കിയെന്നാണ് പരാതി. മലപ്പുറം സ്വദേശികളാണ് പരാതിക്കാർ. ഇരുവരെയും വേ‌ർപിരിക്കാൻ മാതാപിതാക്കളും ബന്ധുക്കളും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതായും ഹർജിക്കാർ പറയുന്നു.

മുസ്ലീം സമുദായാംഗങ്ങളായതിനാൽ സ്വവർഗ ലൈംഗികത പാപമാണെന്ന് പറഞ്ഞ് ഡോക്ടർമാർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുമെന്ന് തെറപ്പിക്കു വിധേയമായ യുവതിയുടെ പരാതി. സമ്മതം കൂടാതെ പലതരം ചികിത്സയ്ക്ക് വിധേയയാക്കി. ചികിത്സയെത്തുടർന്ന് യുവതി മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും പങ്കാളി ഹർജിയില്‍ പറയുന്നു.

മൂന്ന് വർഷത്തിലേറെ പ്രണയിതാക്കളായ യുവതികൾ ഇപ്പോൾ ഒരുമിച്ചാണ് താമസം. ഇരുവരെയും കാണാനില്ലെന്ന് രക്ഷിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് ഹാജരായ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരുന്നു.

തുടർന്ന്, ഇപ്പോൾ കൺവേർഷൻ തെറപ്പിക്കു വിധേയായ യുവതിയെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയി അന്യായമായി തടതടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് പങ്കാളി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. എന്നാൽ താൻ തടങ്കലില്ലെന്നും വീട്ടുകാർ‌ക്കൊപ്പം പോകാനാണ് താല്പര്യമെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

അന്ന് നിർബന്ധിതമായി മരുന്ന് നൽകിയതിനാൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ തടസങ്ങൾ മറികടന്ന് തങ്ങൾക്ക് ഒരുമിക്കാനായെന്നും യുവതി ഹർജിയിൽ പറയുന്നു. അന്ന് തനിക്ക് ഏതൊക്കെ മരുന്നുകളാണ് നൽകിയതെന്ന് അറിയിച്ചില്ലെന്നും നിർബന്ധിതമായി കൺവേർഷൻ തെറപ്പിക്ക് വിധേയമാക്കിയെന്നും യുവതി ഹർജിയിൽ പറയുന്നു.

കൺവേർഷൻ തെറപ്പി ശാസ്ത്രീയമല്ല. ഇത്തരം ചികിത്സകൾ ആളുകളുടെ ഇഷ്ടത്തിനും വിരുദ്ധമായാണ് പ്രയോഗിക്കുന്നതെന്ന് ഇരുവരും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന മാനസികാരോഗ്യ നിയമത്തിന്റെയും വ്യക്തികളുടെ മൗലികാവകാശങ്ങളുടെയും വ്യക്തമായ ലംഘനമാണ് ആശുപത്രി അധികൃതരുടെ പ്രവൃത്തി.

നിർബന്ധിത കൺവേർഷൻ തെറപ്പി വിരുദ്ധമായി പ്രഖ്യാപിക്കുന്ന തരത്തിൽ മാ‌ർഗരേഖ രൂപീകരിക്കാൻ സർക്കാറുകളോട് നി‌ർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ആശുപത്രി അധികൃതർക്ക് ഉൾപ്പെടെ നോട്ടിസ് അയച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും