11 മണിക്ക് കാന്റീൻ പൂട്ടും, 12നു മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു, പ്രതികാരമമെന്ന് വിദ്യാർഥികൾ

11 മണിക്ക് കാന്റീൻ പൂട്ടും, 12നു മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു, പ്രതികാരമമെന്ന് വിദ്യാർഥികൾ

ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നും വൈകി ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും വിശദീകരണം

കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു. 24 മണിക്കൂറും തുറന്നിരുന്ന ക്യാമ്പസ് ഇനി രാത്രി 11നുശേഷം പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളേജ് ഹോസ്റ്റലില്‍ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നും ണ് സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

ക്യാമ്പസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കകുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാത്രി സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

11 മണിയോടെ ക്യാന്റീനുകളും അടയ്ക്കും. വൈകി ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണ് ക്യാന്റീനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.

രാത്രി വൈകിയുള്ള യാത്രകള്‍ കാരണം സുരക്ഷാ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ക്കയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എന്‍ഐടിയില്‍ സമീപകാലത്തായി നടന്ന പ്രതിഷേധങ്ങളോടുള്ള പകപോക്കലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അടുത്തിടെയായി, സ്ഥിരമായി വിവാദങ്ങളില്‍ നിറയുകയാണ് കോഴിക്കോട് എന്‍ ഐ ടി. മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് അധ്യാപിക ഷൈജ ആണ്ടവൻ ഫെയ്‌സ്ബുക്ക് കമന്റിട്ടത് വിവാദമായിരുന്നു. ഗോഡ്‌സെ അഭിമാനമാണെന്ന് കമന്റിട്ട അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

11 മണിക്ക് കാന്റീൻ പൂട്ടും, 12നു മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു, പ്രതികാരമമെന്ന് വിദ്യാർഥികൾ
പൗരത്വ നിയമം പിന്‍വലിക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല; 'ഇന്ത്യയുടെ' അജണ്ട സൂചിപ്പിച്ച് ഡിഎംകെ പ്രകടനപത്രിക

എന്‍ഐടി അികൃതരുടെയും അധ്യാപകരുടെയും നിലപാടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നിരവധി തവണ പ്രതിഷേധിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ നടന്ന ക്യാമ്പസില്‍ സംഘടിപ്പിച്ച ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായിരുന്നു. തുടർന്ന് വിദ്യാർഥികളിൽ കടുത്ത പ്രതിഷേധമുയർത്തിയതോടെ സസ്പെൻഷൻ പിൻവലിച്ചു. ഇതിനുപിന്നാലെയായിരുന്നു അധ്യാപിക ഷൈജ ആണ്ടവന്റെ വിവാദ ഫെയ്‌സ്ബുക്ക് കമന്റും പോലീസ് കേസെടുത്ത സംഭവവും.

logo
The Fourth
www.thefourthnews.in