പൗരത്വ നിയമം പിന്‍വലിക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല; 'ഇന്ത്യയുടെ' അജണ്ട സൂചിപ്പിച്ച് ഡിഎംകെ പ്രകടനപത്രിക

പൗരത്വ നിയമം പിന്‍വലിക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല; 'ഇന്ത്യയുടെ' അജണ്ട സൂചിപ്പിച്ച് ഡിഎംകെ പ്രകടനപത്രിക

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കില്ല

യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, സാമൂഹ്യ നീതി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരിക്കും പ്രതിപക്ഷ മുന്നണിയായ ഇന്ത്യ ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിലായി 25 ഗ്യാരന്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇതിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഡിഎംകെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഇക്കാര്യങ്ങള്‍ ഉറപ്പിക്കുകയാണ്. ഇന്ത്യ മുന്നണിയില്‍ ആദ്യമായി പ്രകടന പത്രിക പുറത്തിറക്കുന്ന പാര്‍ട്ടിയായും ഡിഎംകെ മാറി.

കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പ്രകടനപത്രിക പുറത്തിറക്കുന്നതിന് മുന്‍പാണ് പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍, സിഎഎ പിന്‍വലിക്കും, ജിഎസ്ടി പുനപരിശോധിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം, നീറ്റ് പരീക്ഷ ഒഴിവാക്കല്‍ അടക്കമുള്ളവയും ഡിഎംകെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യൂന്നു.

കര്‍ഷക, വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കില്ലെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു. കര്‍ഷകരേയും സ്ത്രീകളേയും യുവാക്കളേയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാകും ഇന്ത്യ മുന്നണിയുടെ പ്രകടനപത്രികയിലുണ്ടാവുക എന്ന സൂചന കൂടിയാണ് ഡിഎംകെ പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

പൗരത്വ നിയമം പിന്‍വലിക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല; 'ഇന്ത്യയുടെ' അജണ്ട സൂചിപ്പിച്ച് ഡിഎംകെ പ്രകടനപത്രിക
ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ മെറ്റ; പ്ലാറ്റ്ഫോമുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ നടപടികള്‍

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ന്യായ് പദ്ധതി തന്നെയാണ് ഇത്തവണയും പ്രധാന ആയുധമാക്കി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. 5 ന്യായ് പദ്ധതികളിലായി 25 ഗ്യാരന്റികളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ടാവുക എന്നാണ് സൂചന. കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്ക് അവസാന രൂപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രകടനപത്രികയെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയുടെ 'മോദിയുടെ ഗ്യാരന്റി' മുദ്രാവാക്യത്തെ ചെറുക്കാനായി ന്യായ് പദ്ധതി മുന്നോട്ടുവയ്ക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

പൗരത്വ നിയമം പിന്‍വലിക്കും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല; 'ഇന്ത്യയുടെ' അജണ്ട സൂചിപ്പിച്ച് ഡിഎംകെ പ്രകടനപത്രിക
സ്ഥാനാർഥിക്ഷാമം നേരിടാൻ മന്ത്രിമക്കൾ; കർണാടകയിൽ അഞ്ചു മന്ത്രിമാരുടെ മക്കൾ കോൺഗ്രസ് സ്ഥാനാർഥികളാകും

പൗരത്വ നിയമം, ഏകീകൃത സിവില്‍ കോഡ്, ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ മുന്നണി സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചുള്ള സൂചനയും ഡിഎംകെ പ്രകടന പത്രിക നല്‍കുന്നുണ്ട്. പെട്രോള്‍, പാചക വില വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി പ്രചാരണായുധമാക്കും എന്ന് വ്യക്തമാക്കുന്നത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 65 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന ഡിഎംകെയുടെ വാഗ്ദാനം. പാചകവാതക സിലിണ്ടര്‍ 500 രൂപയ്ക്ക് നല്‍കുമെന്നും ഡിഎംകെ ാവാഗ്ദാനം ചെയ്യുന്നു.

ദേശീയപാതയിലെ ടോള്‍ ബൂത്തുകള്‍ പൂര്‍ണമായും ഒഴിവാക്കും. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍മാരെ മാറ്റും. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കച്ച് നിയമസഭ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ, ഇന്ത്യയുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് തടയും. കോളജ് വിദ്യാര്‍ഥികല്‍ പ്രതിമാസം ഒരു ജിബി ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുന്ന സിം കാര്‍ഡ് സൗജന്യമായി നല്‍കും. നീതി ആയോഗിനെ മാറ്റി ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ട പ്ലാനിങ് കമ്മീഷന്‍ പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സ്ഥിരമായി ധനകാര്യ കമ്മീഷനെ നിയമിക്കും. ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്തുന്ന രീതി പിന്‍വലിക്കും. ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ തമിഴ് വംശജര്‍ക്ക് പൗരത്വം നല്‍കും. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in