KERALA

ആരാധനാലയത്തില്‍ നടന്ന ഇരു മതങ്ങളിലുള്ളവരുടെ വിവാഹം പൊതുചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ? ചോദ്യവുമായി ഹൈക്കോടതി

നിയമകാര്യ ലേഖിക

വ്യത്യസ്ത മതവിഭാഗത്തിലുള്ളവർ ആരാധനാലയത്തിൽ വെച്ച് നടത്തിയ വിവാഹം പൊതു വിവാഹ ചട്ട പ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയുന്നതെങ്ങനെയെന്ന് ഹൈക്കോടതി. വിവാഹ രജിസ്ടേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്ത ക്രൈസ്തവ സമുദായക്കാരിയായ ഭാര്യയെ വിട്ടു കിട്ടാൻ കോട്ടയം സ്വദേശിയായ ഹിന്ദു യുവാവ് നൽകിയ ഹേബിയസ് കോർപസ് ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം

ക്ഷേത്രത്തിൽ വിവാഹിതരായ ശേഷം പൊതുവിവാഹ ചട്ട പ്രകാരം വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തെന്നും ഇതിനു ശേഷം യുവതിയെ വീട്ടുകാർ കടത്തിക്കൊണ്ടു പോയെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവർ തമ്മിൽ ഒരു ആരാധനാലയത്തിൽ നടന്ന വിവാഹം പൊതു വിവാഹ ചട്ട പ്രകാരമല്ല രജിസ്റ്റർ ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങൾ ഇതു നോക്കാതെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവാഹത്തിന്റെ സാധുത നിശ്ചയിക്കാൻ കഴിയില്ലെങ്കിലും നിയമപരമായാണോ വിവാഹം കഴിച്ചതെന്ന് പരിശോധിക്കുകയെങ്കിലും ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.

തുടർന്ന് തദ്ദേശ ഭരണ സെക്രട്ടറിയെ ഹര്‍ജിയിൽ സ്വമേധയാ കക്ഷി ചേർത്ത് സർക്കാരിന്‍റെ നിലപാട് തേടിയത്. നിയമപരമായാണോ വിവാഹം നടന്നതെന്നെങ്കിലും ഉറപ്പു വരുത്തി വേണം വിവാഹം രജിസ്‌റ്റർ ചെയ്‌തു നൽകേണ്ടതെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച് സർക്കാറിന്‍റെ നിലപാട് തേടിയ കോടതി ഹര്‍ജി വീണ്ടും സെപ്തംബർ 11ന് പരിഗണിക്കാൻ മാറ്റി.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍