KERALA

കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 71.16 ശതമാനം പോളിങ്. ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച വോട്ടെടുപ്പിന്റെ അവസാന കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പോസ്റ്റല്‍, സര്‍വീസ്, വോട്ട് ഫ്രം ഹോം കണക്കുകള്‍ ഉള്‍പ്പെടുത്തിയ അന്തിമ കണക്ക് ഇന്ന് വൈകീട്ടോടെ പുറത്തുവരും.

കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 2,77,49,159 വോട്ടര്‍മാരില്‍ 71.16 ശതമാനം വോട്ട് രേഖപ്പെടുത്തി

ഇന്നലത്തെ അന്തിമ കണക്കില്‍ പോളിങ് 71.16 ശതമാനമായി രേഖപ്പെടുത്തുമ്പോഴും 2019 നെ അപേക്ഷിച്ച് സംസ്ഥാനത്തെ പോളിങ്ങില്‍ ആറ് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവിലെ കണക്കുകള്‍ പ്രകാരം ശക്തമായ പോരാട്ടം നടന്ന വടകര മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്താണ് ഏറ്റവും കുറവ്.

  1. തിരുവനന്തപുരം-66.46

  2. ആറ്റിങ്ങല്‍-69.40

  3. കൊല്ലം-68.09

  4. പത്തനംതിട്ട-63.35

  5. മാവേലിക്കര-65.91

  6. ആലപ്പുഴ-74.90

  7. കോട്ടയം-65.60

  8. ഇടുക്കി-66.53

  9. എറണാകുളം-68.27

  10. ചാലക്കുടി-71.84

  11. തൃശൂര്‍-72.79

  12. 1പാലക്കാട്-73.37

  13. ആലത്തൂര്‍-73.20

  14. പൊന്നാനി-69.21

  15. മലപ്പുറം-72.90

  16. കോഴിക്കോട്-75.42

  17. വയനാട്-73.48

  18. വടകര-78.08

  19. കണ്ണൂര്‍-76.92

  20. കാസര്‍ഗോഡ്-75.94

കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 2,77,49,159 വോട്ടര്‍മാരില്‍ 71.16 ശതമാനം വോട്ട് രേഖപ്പെടുത്തി. (1,97,48,764 പേര്‍). 71.72 ശതമാനം സ്ത്രീ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ചു. (1,02,81,005). 147(40.05%) ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളും വോട്ട് രേഖപ്പെടുത്തി.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും