KERALA

പീഡന പരാതിയിൽ ഹാജരായില്ല; മല്ലുട്രാവലർ ഷക്കീർ സുബാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

വെബ് ഡെസ്ക്

മലയാളി വ്‌ളോഗര്‍ മല്ലുട്രാവലർ ഷക്കീർ സുബാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. സൗദി യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിലാണ് നടപടി. വിമാനത്താവളത്തിൽ പോലീസ് സർക്കുലർ നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും ഷക്കീർ എത്താതിരുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ ഷക്കീർ വിദേശത്താണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം മുൻകൂർ ജാമ്യത്തിനായി മല്ലു ട്രാവലർ ഉടൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.

സെപ്റ്റംബര്‍ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സൗദി അറേബ്യന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് കേസ്. അഭിമുഖത്തിനെന്നു പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ചു കടന്നുപിടിച്ചെന്നാണു പരാതി.

യുവതിയുടെ പരാതിയെത്തുടർന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ സൗദി യുവതിയുടേത് വ്യാജ പരാതിയാണെന്ന് പറഞ്ഞ് ഷക്കീര്‍ സുബാന്‍ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയെ തെളിവുകൾ കൊണ്ട് നേരിടുമെന്ന് പറഞ്ഞ് ഷക്കീർ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചുമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചാണ് മല്ലുട്രാവലർ ഷക്കീർ സുബാൻ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിൽ എത്തി ഓടിച്ചു നോക്കി അനുഭവങ്ങൾ പങ്കു വച്ചാണ് മല്ലു ട്രാവലർ പ്രശസ്തനായത്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍