KERALA

കോട്ടയത്തും കൊല്ലത്തും കാട്ടുപോത്ത് ആക്രമണം; മൂന്ന് മരണം

വെബ് ഡെസ്ക്

കോട്ടയം, കൊല്ലം ജില്ലകളിലായി കാട്ടുപോത്ത് ആക്രമണത്തിൽ മൂന്ന് മരണം. കോട്ടയം എരുമേലിയില്‍ രണ്ട് പേരും കൊല്ലം അഞ്ചലിൽ ഒരാളുമാണ് മരിച്ചത്. എരുമേലി കണമല അട്ടിവളവിലുണ്ടായ ആക്രമണത്തിൽ തുണ്ടിയിൽ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരും അഞ്ചലിൽ കൊടിഞ്ഞാൽ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസു(64)മാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് ഇരു സംഭവങ്ങളും.

വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കയൊണ് ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ തോമാച്ചൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നാട്ടുകാര്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി

നാട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. സംഭവസ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

സാമുവലിനെ ആക്രമിച്ച കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. വനമേഖലയല്ലാത്ത പ്രദേശത്താണ് സാമുവലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ദുബായിലായിരുന്ന സാമുവൽ വർഗീസ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

തൃശൂർ ചാലക്കുടി മേലൂർ ജനവാസമേഖലയിലും കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ബസിൽ അതിക്രമിച്ചു കയറി, തെളിവ് നശിപ്പിച്ചു; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്ഐആർ

ബെംഗളൂരുവിൽ കാറ്റും മഴയും ആലിപ്പഴ വീഴ്ചയും; മരങ്ങൾ വീണു, വെള്ളക്കെട്ടിൽ നഗരം

നടി കനകലത അന്തരിച്ചു

'നിഴല്‍ നാടക'ത്തിലൂടെ വന്ന മലയാള സിനിമയുടെ 'സുകൃതം'

കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഡൽഹി ഗവര്‍ണറുടെ ശിപാര്‍ശ; നിരോധിത സംഘടനയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപണം