KERALA

വയനാട്ടിൽ വന്‍ ലഹരിമരുന്ന് വേട്ട; 492 ഗ്രാം എംഡിഎംഎ പിടികൂടി

വെബ് ഡെസ്ക്

വയനാട് ബത്തേരിയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍. അരക്കിലോയോളം വരുന്ന എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് നടന്ന വൻ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് പോലീസ് പറയുന്നു. സുൽത്താൻ ബത്തേരി പോലീസ് ഇൻസ്പെക്ടർ എംഎ സന്തോഷും സംഘവും ദേശീയ പാത 766 ൽ മുത്തങ്ങ ആർടിഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തത്.

കോഴിക്കോട് കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിദ് ലജ്, ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ ജാസിം അലി, പുതിയ വീട്ടിൽ അഫ്താഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കെഎൽ 11, ബി എസ് 7376 നമ്പർ കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 492 ഗ്രാം എംഡിഎംഎ. ലക്ഷങ്ങള്‍ വിലമതിക്കുന്നതാണിത്.

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു