KERALA

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം വേണം, അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നിയമകാര്യ ലേഖിക

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് ടീം അന്വേഷണം നടത്തണം, മെമ്മറി കാർഡ് പരിശോധിച്ചതിൽ ജില്ല പ്രിൻസിപ്പൽ സെഷന്സ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസ് നൽകിയരിക്കുന്ന റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റിപ്പോർട്ട് റദ്ദാക്കണം എന്നിങ്ങനെയാണ് ഹർജിയിലെ ആവശ്യങ്ങള്‍.

ജില്ല പ്രിൻസിപ്പൽ സെഷന്സ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസ് നൽകിയരിക്കുന്ന റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നത്
അതിജീവിത ഹൈക്കോടതിയില്‍

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് 2018 ജനുവരി 9 ന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ് പരിശോധിച്ചിരുന്നു. 2018 ഡിസംബര് 13 ന് ജില്ല സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹനനും പരിശോധിച്ചിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാൽ ഈ രണ്ട് പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, 2021 ജൂലൈ 19 ന് എറണാകുളം സിബിഐ. പ്രത്യേക കോടതിയിലെ പരിശോധിച്ചത് ശിരസ്താർ താജുദ്ദീന്‍ പരിശോധിച്ചിരുന്നു. വിവോ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, നിലവിൽ തുടർ നടപടികൾ ആവശ്യമില്ലെന്നും കേസിന്റെ വിചാരണ പൂർത്തിയായ ശേഷം തുടർ നടപടികൾ മതിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്ന് അതിജീവത നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇത് മറി കടന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജികൂടിയായ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തുകയായിരുന്നു. പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍