പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  
KERALA

എംഡിഎംഎ കേസില്‍ മകനെ എക്‌സൈസ് പിടികൂടി; അമ്മ ആത്മഹത്യ ചെയ്തു

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരത്ത് എംഡിഎംഎ കേസില്‍ എക്‌സൈസ് പിടികൂടിയ യുവാവിന്റെ മാതാവ് ആത്മഹത്യ ചെയ്തു. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് തൂങ്ങിമരിച്ചത്. മകന്‍ ഷൈനോ ക്ലമന്റിനെ 0.4ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞദിവസം എക്‌സൈസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രേസി വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഗ്രേസിയെ തൂങ്ങിയ നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഉടന്‍ തന്നെ കയര്‍ ഊരുമാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് ഷൈനോയെ എക്‌സൈസ് സംഘം പിടികൂടിയത്. 0.4ഗ്രാം എംഡിഎംഎയും കണ്ടെത്തിയിരുന്നു. ഷൈനോ ലഹരി വില്പന നടത്തിയിരുന്നതായാണ് എക്‌സൈസ് പറയുന്നത്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും