KERALA

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം; ഉന്നതതല സമതിക്ക് രൂപം നല്‍കണമെന്നും നിര്‍ദേശം

നിയമകാര്യ ലേഖിക

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. എത്രയും വേഗം ഉന്നതതല സമതിക്ക് രൂപം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലാന്‍ഡ് റവന്യു കമീഷണറും ദുരന്ത നിവാരണ കമീഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം. സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് 31 ന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

മൂന്നാര്‍ ഒഴിപ്പിക്കല്‍ കാര്യത്തില്‍ ആത്മാര്‍ഥതയില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വിമര്‍ശിച്ചു. മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കൈയേറ്റം ഒഴിപ്പിക്കലടക്കമുള്ള നടപടികളുടെ മേല്‍നോട്ടത്തിനായി കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പലപ്പോഴായി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പോലും വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി. ഇടുക്കിയിലെ ഭൂമി കൈയേറ്റവും വ്യാജ രേഖയും സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ പോലും ഇതിനായി നിയോഗിച്ചിട്ടില്ല. ഇപ്പോഴും സര്‍ക്കാര്‍ സമയം ചോദിക്കുകയാണ്.

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ സ്‌പെഷ്യല്‍ റവന്യു ഓഫീസിലെ തഹസില്‍ദാര്‍ക്ക് വാഹനവും ആവശ്യത്തിന് ജീവനക്കാരേയും അനുവദിക്കാനും കോടതി നിര്‍ദേശിച്ചു. ചട്ട ഭേദഗതിയുടെ നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?