KERALA

കഴക്കൂട്ടത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

വെബ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായ സംഭവത്തിൽ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. കേരളത്തിലെ ക്രമസമാധാന സാഹചര്യം ശോചനീയമാണെന്നും സ്ത്രീക്കെതിരായ ആക്രമണവും കുറ്റകൃത്യവും അപലപനീയമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

" കേരളത്തിലാണ് യുവതി ക്രൂരമായ മർദനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഭാഗ്യവശാൽ, പെൺകുട്ടി രക്ഷപ്പെടുകയും നാട്ടുകാരുടെ സഹായം തേടുകയും ചെയ്തു." വനിതാ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പ്രതിക്കെതിരേ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി, കൂടാതെ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം എന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. "വിഷയം സമയബന്ധിതമായി അന്വേഷിക്കാനും നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാനും കമ്മീഷൻ കേരള പോലീസ് ഡയറക്ടർ ജനറലിന് കത്തയച്ചു. കൂടാതെ, ഇരയ്ക്ക് സംഭവിച്ച പരിക്കുകൾക്ക് സൗജന്യ ചികിത്സ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി സ്വീകരിച്ചതിന്റെ വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. " കമ്മീഷൻ വ്യക്തമാക്കി.

കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക് സംഘം പരിശോധന നടത്തി.

റസ്റ്റോറന്റിലെത്തിയ യുവതിയെ ആറ്റിങ്ങല്‍ സ്വദേശി കിരൺ തട്ടിക്കൊണ്ടുപോയി അഗ്രോ ബസാര്‍ ഗോഡൌണില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, ഉപയോഗിച്ച വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക് സംഘം പരിശോധന നടത്തി.

ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. യുവതിയെ പ്രതി അതിക്രൂരമായി മര്‍ദിച്ചതായും പോലീസ് പറഞ്ഞു. പുലര്‍ച്ചെ രക്ഷപ്പെട്ട യുവതി അയല്‍ക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ