പി കെ കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി 
KERALA

ഗവര്‍ണര്‍ ഭരണം കേരളം അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; രാജശാസനയുടെ കാലം കഴിഞ്ഞെന്ന് ജോസ് കെ മാണി

വെബ് ഡെസ്ക്

ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ ഭരണ- പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം മുറുകുന്നു. മുസ്ലീം ലീഗും കേരളാ കോൺഗ്രസ് എമ്മും ഗവർണർക്കെതിരെ രംഗത്തെത്തി. ഗവര്‍ണര്‍ ഭരണത്തെ കേരളം അംഗീകരിക്കില്ലെന്നും ഇവിടെയൊരു സര്‍ക്കാരുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ജോസ് കെ മാണിയും പറഞ്ഞു.

സർക്കാർ- ഗവർണർ പ്രശ്നംമൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടിപറഞ്ഞു. ഓരോ ദിവസവും ഗവര്‍ണര്‍ ഓരോ കാര്യങ്ങള്‍ പറയുകയാണ്. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഭരണത്തില്‍ അപാകതകണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.

ഗവര്‍ണറുടേത് ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. രാജശാസനങ്ങളുടെ കാലം കഴിഞ്ഞെന്ന് ഗവര്‍ണര്‍ ഓര്‍മിക്കണം. ഗവര്‍ണര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐ, എൽജെഡി, ആർഎസ്പി തുടങ്ങിയ പാർട്ടികളും ഗവർണർക്കെതിരെ രംഗത്തെത്തി. മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഗവർണറെ രൂക്ഷമായി വിമർശിച്ചെങ്കിലും സർക്കാർ- ഗവർണർ പോര് വ്യാജ ഏറ്റുമുട്ടലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെത്.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

സുശില്‍ കുമാര്‍ മോദി, ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം