KERALA

'അനർഹർ ആനുകൂല്യം നേടുന്നില്ലെന്ന് ഉറപ്പാക്കും'; ദുരിതാശ്വാസ നിധിയിലെ ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

ദുരിതാശ്വാസ നിധിയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില അപേക്ഷകള്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതുകൊണ്ട് വ്യക്തതയ്ക്ക് വേണ്ടി വിജിലൻസിന് കൈമാറുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ അത് കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'തെറ്റായ ഒരു പ്രവണതയും അതില്‍ കടന്നുകൂടാതിരിക്കാനാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ദുരിതാശ്വാസനിധി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്'. മുഖ്യമന്ത്രി പറഞ്ഞു.

ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
മുഖ്യമന്ത്രി

ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി സഭയില്‍ പ്രതികരിച്ചു. തില്ലങ്കേരി എന്നത് കേരളത്തിലെ രക്തസാക്ഷികളുടെ പേര് പറയുമ്പോള്‍ ഓര്‍ക്കുന്നതാണെന്നും ഏതെങ്കിലും ഗുണ്ടകളെ സംരക്ഷിച്ച നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുമായി ബന്ധപ്പെട്ട ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പോലീസില്‍ എല്ലാകാലത്തും ചില ക്രിമിനലുകളുണ്ടെന്നും അത്തരം ക്രിമിനലുകള്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇത്തരത്തിലുള്ള ചിലര്‍ പുറത്തുപോയി, ചിലര്‍, ഇനി പുറത്തുപോകുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഇത് കാണുന്നില്ലെന്നും കുറ്റപ്പെടുത്തി

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഇത് കാണുന്നില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി കാണുന്നതും കുറ്റങ്ങളും കുറവുകളും ജനങ്ങള്‍ക്കു മുമ്പാകെ കൊണ്ടുവരുന്നതും പ്രതിപക്ഷത്തിന്റെ കടമയാണ്. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് ശക്തിയായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വാദിക്കുന്നത് പ്രതിപക്ഷത്തിന്റെ കടമയല്ല, പകരം അത് അവരെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അട്ടപ്പാടി മധു വധക്കേസില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മധുവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കാനുള്ള ശക്തമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധികളോ അധികാര പോരാട്ടങ്ങളോ; റെയ്സിയുടെ മരണം ഇറാനിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്ത് ?

പെയ്തിറങ്ങി രാത്രിമഴ; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി