KERALA

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സിബിഐക്ക്; പ്രഖ്യാപിച്ച് സര്‍ക്കാര്‍

വെബ് ഡെസ്ക്

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ ദൗര്‍ഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിയതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.

പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാര്‍ത്ഥന്റെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തേ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ട്. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവന്‍ ആത്മഹത്യ ചെയ്തതല്ല കൊന്നതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ആരെക്കെയോ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആറു വര്‍ഷത്തിനുള്ളില്‍ കോളേജില്‍ നടന്നിട്ടുള്ള മരണങ്ങള്‍ പരിശോധിക്കണം. അതിനുശേഷം മാത്രമേ ഇനി കോളേജിന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാവൂ. എസ്എഫ്‌ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ലെന്നും ജയപ്രകാശ്.

ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. അക്ഷയ് സാക്ഷി അല്ല, അക്ഷയ്ക്ക് മരണത്തില്‍ പങ്ക് ഉണ്ട്. അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരം അവസാനിപ്പിക്കണം എന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പറഞ്ഞു. തന്നെ നിരവധി പേര്‍ പിന്തുണച്ചു. ഇപ്പോള്‍ സമരപന്തലില്‍ പോയി തനിക്ക് ആശ്വസിപ്പിക്കാന്‍ കഴിയില്ല. ഒരു പാര്‍ട്ടി ഒഴിച്ച് ബാക്കി എല്ലാം പാര്‍ട്ടികളും സപ്പോര്‍ട്ട് നല്‍കി. കൂട്ടത്തിലുള്ള ഒരു വിദ്യാര്‍ഥിയെ തല്ലിക്കൊന്നപ്പോള്‍ അവര്‍ക്ക് സഹിച്ചില്ല. യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോള്‍ ആണ് അറിഞ്ഞത്. മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണെന്നും ജയപ്രകാശ് പറഞ്ഞു. അന്വേഷണം സിബിഐക്ക് വിട്ട് പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു.

കെ എസ് ഹരിഹരന്റെ നാവ് ചതിച്ച 'മോര്‍ഫിങ്ങ്', പുലിവാല് പിടിച്ച് ആര്‍എംപിയും യുഡിഎഫും, വടകരയില്‍ വിവാദങ്ങള്‍ തുടരുന്നു

കെജ്‌രിവാളിന് മുന്നിൽ നിരന്തരം 'തോൽക്കുന്ന' മോദി

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്

അദാനിയെ മോദി തള്ളിയത് ഇന്ത്യ സഖ്യത്തിന്റെ ആദ്യ വിജയം, പ്രതിപക്ഷം ലക്ഷ്യം കാണുന്നു: ആർ രാജഗോപാൽ