KERALA

സംസ്ഥാനത്ത് 2022-23 അധ്യയന വര്‍ഷത്തേക്കായി 6005 പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ ശുപാർശ

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് പുതിയ 5906 അധ്യാപക തസ്തികകൾ സൃഷ്ടിക്കാന്‍ ശുപാര്‍ശ. 2313 സ്‌കൂളുകളിലേക്കായാണ് അധ്യാപക നിയമനം. അധ്യാപകര്‍ക്കു പുറമേ 99 അനധ്യാപക തസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള തസ്തിക നിയമനം പൂര്‍ത്തിയായി. 6005 തസ്തികകളാണ് ഈ അധ്യയന വര്‍ഷം ആകെ സൃഷ്ടിക്കേണ്ടത്.

ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കുന്ന ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ ആണ് സൃഷ്ടിക്കുന്നത്. ഏറ്റവും കുറവ് അധിക തസ്തികകള്‍ സൃഷ്ടിക്കുന്ന ജില്ല പത്തനംതിട്ടയാണ്,62 തസ്തികകള്‍.1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളില്‍ 2925 തസ്തികകളും സൃഷ്ടിക്കാനാണ് വിദ്യാഭ്യാസവകുപ്പിൻ്റെ ശുപാർശ.

എച്ച് എസ് ടി - സര്‍ക്കാര്‍ - 740, എയിഡഡ് -568

യു പി എസ് ടി - സര്‍ക്കാര്‍ - 730,എയിഡഡ് - 737

എല്‍ പി എസ് ടി - സര്‍ക്കാര്‍ -1086,എയിഡഡ്- 978

എല്‍പി,യുപി സര്‍ക്കാര്‍ മേഖലയില്‍ 463 തസ്തികകളും എയിഡഡ് മേഖലയില്‍ 604 മറ്റ് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. 2022 - 23 വര്‍ഷത്തിലെ തസ്തിക നിര്‍ണയത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1638ഉം ,എയിഡഡ് സ്‌കൂളുകളില്‍ 2925ഉം തസ്തികകള്‍ നഷ്ടപ്പെട്ടു. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊര്‍ജ്ജിതമാക്കുമെന്ന് പൊതു വിദ്യാഭ്യാസ/തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?