KERALA

ശമ്പള വർധനവ്; സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്, നാളെ തൃശ്ശൂർ ജില്ലയിൽ സൂചനാ പണിമുടക്ക്

വെബ് ഡെസ്ക്

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ശമ്പള വർദ്ധനവ്, പ്രതിദിന വേതനം 1500 രൂപയാക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. നാളെ തൃശ്ശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. രാവിലെ 9 മുതൽ 5 വരെയാണ് പണിമുടക്ക്.

ഒ പി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് മാത്രമെ നഴ്‌സുമാര്‍ ഉണ്ടാകുകയുള്ളൂ. എമര്‍ജന്‍സി സ്റ്റാഫുകള്‍ മാത്രമായിരിക്കും ഡ്യൂട്ടിയിലുണ്ടാകുക കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മിനിമം നഴ്സുമാരെ അനുവദിച്ചുകൊണ്ടായിരിക്കും നാളത്തെ സൂചനാ പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിങ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. 

ഇന്നലെ തൃശ്ശൂരിൽ ലേബർ കമ്മീഷ്ണറുമായി നടത്തിയ ചർച്ചയിൽ ആശുപത്രി മാനേജ്‌മന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ കാരണം. വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയായിരുന്നു.

നാളെ തൃശ്ശൂരിൽ നടക്കുന്ന സൂചനാ പണിമുടക്കിൻ്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് പടിഞ്ഞാറെ കോട്ടയിൽ നിന്നും കളക്ടറേറ്റിലേക്ക് നഴ്സിങ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍