KERALA

'അസഭ്യവര്‍ഷം നടത്തി'; കിറ്റക്‌സ് എംഡി സാബു എം ജോര്‍ജിനെതിരേ ജാതി അധിക്ഷേപ പരാതി നല്‍കി എംഎല്‍എ ശ്രീനിജന്‍

വെബ് ഡെസ്ക്

ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരിൽ കിറ്റക്‌സ് ഗ്രൂപ്പ് എംഡിയും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബിനെതിരെ പരാതി നൽകി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ. പൊതുവേദിയിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായാണ് കേസ്. സാബു എം ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പുത്തൻകുരിശ് പോലീസിൽ നൽകിയ പരാതിയിൽ ശ്രീനിജിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 21 ഞായറാഴ്ച കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ്‌ കോളേജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ ഒരു നിയമസഭാംഗം എന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഔദ്യോഗികമായി നിർവഹിക്കേണ്ട ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത തരത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്നാണ് പി വി ശ്രീനിജിന്റെ പരാതി.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണെന്ന ബോധ്യത്തോട് കൂടി സാബു എം ജേക്കബ് 'കാട്ടുമാക്കാൻ', 'പ്രത്യുല്പാദന ശേഷിയില്ലാത്തവൻ', 'മനുഷ്യനും മൃഗവുമല്ലാത്ത ജന്തു' തുടങ്ങിയ തരത്തിലുള്ള നിരവധി ജാതീയവും വംശീയവുമായ അധിക്ഷേപപങ്ങള്‍ ചൊരിയുകയും അത് മൊബൈലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രീനിജന്‍ പരാതിയില്‍ പറയുന്നു. സാബു എം ജേക്കബിന്റെ വാക്കുകൾ മാനഹാനിയും മനോവേദനയും ഉണ്ടാക്കിയതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

ഇതിനു മുൻപും ഇത്തരത്തിലുള്ള ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരിൽ സാബു എം ജേക്കബിനെതിരെ ശ്രീനിജിൻ പരാതി നൽകിയിരുന്നു. 2022ൽ നടന്ന സമാനമായ കേസിൽ സാബു എം ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എംഎൽഎയും ട്വന്റി 20യും തമ്മിലുള്ള തുറന്ന പോരിൽ സാബു എം ജേക്കബിന്റെ ഭാഗത്ത് നിന്നും നിരന്തരമായി ജാതീയ അധിക്ഷേപം നേരിടുന്നതായും വിവേചനപരമായി പെരുമാറുന്നതായും ആരോപിച്ച് അന്നും എംഎൽഎ ശ്രീനിജിൻ രംഗത്ത് വന്നിരുന്നു.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം