KERALA

തൃശൂരില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സംശയം

വെബ് ഡെസ്ക്

തൃശൂർ വാടാനപ്പള്ളിയിൽ റിട്ടയേർഡ് അധ്യാപികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്തയെയാണ് (72) വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വീടിന്റെ പിന്‍ ഭാഗത്തായി തലയ്ക്ക് അടിയേറ്റ നിലയിലായിരുന്ന മൃതദേഹം. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

വാടാനപ്പള്ളി എസ്എൻയുവിപി സ്കൂളിലെ അധ്യാപികയായിരുന്ന വസന്ത, ഇരുനില വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ വീടിന്റെ മുന്‍വശത്തെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മതില്‍ ചാടിക്കടന്ന് പരിശോധിച്ചപ്പോഴാണ് വസന്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തിന് പുറത്ത് തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അധ്യാപികയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായി സംശയമുണ്ട്.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം