KERALA

'അഴിച്ചു മാറ്റിയാല്‍ വിവരമറിയും'; ഗവര്‍ണര്‍ക്കെതിരേ വീണ്ടും ബാനര്‍ കെട്ടി എസ്എഫ്ഐ, ഒന്നല്ല, മൂന്നെണ്ണം

വെബ് ഡെസ്ക്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ ഉയര്‍ത്തിയ ബാനര്‍ അഴിപ്പിച്ചതിന് പിന്നാലെ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ. 'സംഘി ഗവര്‍ണര്‍ വാപസ് ജാവോ' എന്ന ബാനര്‍ ഗവര്‍ണര്‍ പോലീസുകാരെ വിരട്ടി അഴിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തില്‍ ബാനര്‍ ഉയര്‍ത്തിയത്. 'ഡൗണ്‍ ഡൗണ്‍ ചാന്‍സിലര്‍', 'മിസ്റ്റര്‍ ചാന്‍സിലര്‍ ദിസ് ഈസ് കേരള', 'ഡോണ്ട് സ്പിറ്റ് ഹാന്‍സ് ആന്‍ഡ് പാന്‍ പരാഗ്' എന്നീ ബാനറുകളാണ് ഉയര്‍ത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ കോലവും ഗവര്‍ണര്‍ക്ക് അനുകൂലമായി എബിവിപി ഉയര്‍ത്തിയ ബാനറും പ്രതീകാത്മകമായി കത്തിച്ചു. കൂടാതെ റോഡിലടക്കം ഗവര്‍ണര്‍ക്കെതിരെയുള്ള എഴുത്തുകളും എസ്എഫ്‌ഐ എഴുതിയിട്ടുണ്ട്.

അതേസമയം ബാനറുകൾ അഴിച്ചുമാറ്റിയാല്‍ വിവരമറിയുമെന്ന് ആർഷോ പ്രതികരിച്ചു. ബാനര്‍ നീക്കണമെന്ന തന്റെ ആവശ്യം അനുസരിക്കാത്തതില്‍ പോലീസിനോടു ക്ഷുഭിതനായാണ് ഗവര്‍ണര്‍ രാത്രിയോടെ ക്യാംപസില്‍ ഇറങ്ങി പോലീസിനെക്കൊണ്ടു തന്നെ ബാനറുകള്‍ അഴിപ്പിച്ചത്. തന്റെ നിര്‍ദേശത്തിന് പോലീസ് വിലകല്‍പിക്കാത്തതില്‍ മലപ്പുറം എസ്പി അടക്കമുള്ളവരെ ഗവര്‍ണര്‍ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് സര്‍വകലാശാലാ ക്യാംപസിനുള്ളില്‍ എസ്എഫ്ഐ സ്ഥാപിച്ച സകല ബാനറുകളും നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ക്യാംപസിന്റെ ഗെയിറ്റ് മുതല്‍ അകത്തേക്ക് ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ നിറച്ച് നിരവധി ബാനറുകളും പോസ്റ്ററുകളുമാണ് എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്. 'സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ, ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍, യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍' എന്നീ പോസ്റ്ററുകളാണ് നേരത്തെ എസ്എഫ്ഐ ഉയർത്തിയത്.

അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാന കവാടത്തിലൂടെയുള്ള പ്രവേശനം പോലീസ് വിലക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. പകരം ദേശീയ പാതയില്‍ പുതുതായി നിര്‍മിച്ച റോഡിലൂടെ എഡി ബ്ലോക്ക് വഴിയോ മറ്റ് വഴികളിലൂടെയോ സര്‍വകലാശാലയിലേക്ക് പ്രവേശിക്കണമെന്നാണ് നിര്‍ദേശം.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും