KERALA

"സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നത് കുറുക്കന്‍ കോഴിയുടെ സുഖം അന്വേഷിക്കുന്നത് പോലെ"- കെ സുധാകരന്‍

ദ ഫോർത്ത് - തിരുവനന്തപുരം

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സിപിഎം നിലപാടിനെ കടന്ന് ആക്രമിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുസ്ലിങ്ങളെ മാത്രം ബാധിക്കുമെന്ന് പറഞ്ഞു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. കുറുക്കന്‍ കോഴിയുടെ സുഖം അന്വേഷിക്കുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് സുധാകരന്‍ പരിഹസിച്ചു.

വ്യക്തിനിയമത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ ഭിന്നിപ്പിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ വിഭജന തന്ത്രത്തിനെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസത്തില്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളില്‍ ജന സദസ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജൂലൈ 26 ന് കേരളത്തിലെ ഇടത് സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കും എതിരെ 283 ബ്ലോക്കുകളിലും പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും. മാധ്യമപ്രവർത്തകർക്കും മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങൾക്കും ഞങ്ങൾ പൂർണ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ വിഷയത്തില്‍ ജൂലൈ മൂന്നാം വാരത്തിൽ കോൺഗ്രസ്‌ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പെയിൻ നടത്തുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. 

ഏക സിവില്‍കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് നേരത്തെ  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു സമസ്തയെയും ലീഗിനെയും ഒപ്പം കൂട്ടുമെന്ന് എന്നു പറയുന്ന സിപിഎം ആദ്യം. ഇഎംഎസിന്‍റെ  അഭിപ്രായം നിങ്ങൾ മാറ്റിയോ എന്ന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക, വര്‍ഗീയ ധ്രൂവീകരണത്തിനായുളള ശ്രമത്തിന്റെ ഭാ​ഗമായാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി ലക്ഷ്യമിടുന്നതെന്ന് യോഗം വിലയിരുത്തി കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിന്റെ രാഷ്ട്രീയ പ്രമേയം പാസാക്കിയിരുന്നു.

രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് നിയമം കൊണ്ടു വരുന്നതിലൂടെ ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എന്നാൽ നിലവിൽ, സിപിഎം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെപിസിസി പ്രമേയത്തിൽ വ്യക്തമാക്കുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു