KERALA

കേരളത്തിന് ആശ്വാസം, കേന്ദ്രത്തിന് വിമര്‍ശനം; 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

വെബ് ഡെസ്ക്

കേരളത്തിന് 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയില്‍ ചില ഉപാധികളോടെ കേരളത്തിന് ഈ തുക കടമെടുക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ഉപാധി.

എന്നാല്‍ ആ ഉപാധിയില്‍ കേന്ദ്രത്തിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ഉപാധി മാറ്റിവെക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ഇടക്കാല ഉത്തരവ് നല്‍കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ഉത്തരവില്ലാതെ തന്നെ കേരളത്തിന് 13600 കോടി കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം പറയുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല ഉത്തരവ് ഇറക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി 13600 കോടി വായ്പയെടുക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

ഈ തുക കൊണ്ട് കേരളത്തിന്റെ പ്രതിസന്ധി തീരില്ലെന്ന് കേരളം വാദിച്ചു. രണ്ടാഴ്ച അവസാനിച്ചാല്‍ ഈ വര്‍ഷം വായ്പയെടുക്കാന്‍ സാധിക്കില്ലെന്നും 15000 കോടി കൂടി വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ ചര്‍ച്ച നടത്തി കോടതിയെ തീരുമാനം അറിയിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.

26000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം പണം നല്‍കണമെന്നതല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നും കടമെടുക്കാനുള്ള അനുമതിയാണ് വേണ്ടതെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം കേരളത്തിന് സാമ്പത്തികമായ അച്ചടക്കമില്ലായ്മയുണ്ടെന്നുള്ള വിമര്‍ശനം കേന്ദ്രം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുന്ന രീതിയില്‍ ഒരു സംസ്ഥാനവും കടമെടുക്കാന്‍ പാടില്ലെന്നും കേന്ദ്രം വാദിക്കുന്നു.

കേരളത്തിന്റെ ആകെ ബജറ്റ് 1,8400 കോടിയാണെന്നും എന്നാല്‍ ആകെ വരുമാനം 9600 കോടിയെ വരുന്നുള്ളുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇന്ത്യ സാമ്പത്തികമായി വളരുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യ സാമ്പത്തികമായി വളരുന്നുവെന്ന് അംഗീകരിച്ച സുപ്രീം കോടതി ഏതെങ്കിലും സംസ്ഥാനത്ത് സാമ്പത്തികമായ ആവശ്യങ്ങള്‍ വന്നാല്‍ അത് പരിഹരിക്കണമെന്നും നിര്‍ദേശിച്ചു. നിലവില്‍ സുപ്രീം കോടതിയില്‍ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക

ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം; സ്ഥിരീകരിച്ച് എംബസി

രാഹുല്‍ അദാനിയേയും അംബാനിയേയും വെറുതേവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

കെജ്‌രിവാളിന് നിര്‍ണായകം; ഇടക്കാല ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്