KERALA

ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ്; 25.50 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

എ വി ജയശങ്കർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതുതായി ലിഫ്റ്റ് നിര്‍മ്മിക്കാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 25.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിര്‍മാണത്തിന് തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയത്. അഡീഷണല്‍ സെക്രട്ടറി ലതാ കുമാരിയാണ് ഉത്തരവിറക്കിയത്. ക്ലിഫ് ഹൗസില്‍ ആദ്യമായിട്ടാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്. ക്ലിഫ് ഹൗസിലെ ഒരു നില കയറാനാണ് ഇത്രയും വലിയ തുക ചിലവഴിച്ച് ലിഫ്റ്റ് നിർമിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 22ന് ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനർനിർമിക്കുന്നതിനും കാലിത്തൊഴുത്ത് നിര്‍മ്മിക്കാനുമായി 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ