KERALA

വൈഗ കൊലക്കേസ്: അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരന്‍, ശിക്ഷാവിധി ഉച്ചയ്ക്ക് രണ്ടരയ്ക്ക്‌

നിയമകാര്യ ലേഖിക

പത്ത് വയസുകാരിയായ മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ സനു മോഹന്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയില്‍ പ്രതിക്കുള്ള ശിക്ഷാവിധിയിലെ വാദം അവസാനിച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്ക്‌ ശിക്ഷ വിധിക്കും. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള എല്ലാ വകുപ്പുകളും തെളിഞ്ഞു.

2021 മാര്‍ച്ച് 22നാണ് വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ വച്ച് പിതാവ് സനു മോഹന്‍ മകള്‍ വൈഗയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി കഴുത്തില്‍ ബെഡ് ഷീറ്റുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നാണ് കേസ്.

കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വൈഗയെ കൊലപ്പെടുത്തി സനു മോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് കൊലപാതകത്തിനുശേഷം പ്രതി നാടുവിട്ടതായി വ്യക്തമായി. ഒരു മാസത്തിനുശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സനു മോഹന്‍ പിടിയിലാകുന്നത്. കൊലപാതകം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ എക പ്രതി സനു മോഹനാണ്. 78 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 300 സാക്ഷിമൊഴികളാണുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് തെളിവകള്‍ ശേഖരിച്ചത്.

സനു മോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കടബാധ്യതകളുള്ള സനു മോഹന്‍ ഏറെക്കാലം ഒഴിവില്‍ കഴിയാന്‍ തീരുമാനിച്ചിരുന്നെന്നും ഈ സമയം മകളെ മറ്റാരും നോക്കില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് മൊഴി.

2021 മാര്‍ച്ചിലാണ് സനു മോഹനെയും മകള്‍ വൈഗയയെും കാണാതായതായി കുടുംബം പോലീസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്ന് ബന്ധുവിന്‌റെ വീട്ടിലേക്ക് എന്നുപറഞ്ഞായിരുന്നു സനു മോഹന്‍ മകളുമായി ഇറങ്ങിയത്. മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയിലാണ് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?