KERALA

'ഇഎംഎസിൻ്റെ നിലപാടിനെ എതിർക്കാൻ പാർട്ടിക്ക് കഴിയുമോ?'; ഏക സിവില്‍ കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ്

ദ ഫോർത്ത് - തിരുവനന്തപുരം

ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന സിപിഎം ഇഎംഎസിന്റെ ഈ നിലപാട് തെറ്റായിരുന്നു എന്ന് പറയാന്‍ തയ്യാറാകുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1987ല്‍ യുസിസി നടപ്പാക്കണം എന്നായിരുന്നു സിപിഎം നിലപാടെന്നും യുസിസിയില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏക സിവില്‍ കോഡില്‍ ചിലരെ മാത്രം പ്രതിഷേധത്തിന് വിളിച്ച് സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ്. കോണ്‍ഗ്രസ് നിലപാട് ജയറാം രമേശ് ആദ്യമേ പറഞ്ഞിരുന്നു. ദേശീയ പാര്‍ട്ടി ആയതിനാല്‍ സമര രീതികള്‍ ചര്‍ച്ച ചെയ്ത് മാത്രമേ നടപ്പിലാക്കാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിലെ അതേ നിലപാട് ആണ് കോണ്‍ഗ്രസ് ഏക സിവില്‍ കോഡില്‍ സ്വീകരിക്കുന്നത്. മത കാര്യങ്ങളില്‍ സ്റ്റേറ്റ് ഇടപെടരുത്. അതാത് മതങ്ങളില്‍ നിന്ന് നവീകരണം ഉണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏക സിവില്‍ കോഡില്‍ ചിലരെ മാത്രം പ്രതിഷേധത്തിന് വിളിച്ചു സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ്

പനിമരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നു. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ല.ആശുപത്രികളില്‍ ഡോക്ടര്‍മാരും സ്റ്റാഫുമില്ല.അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതു പക്ഷവും സംഘടനകളും നിലവിലെ നിയമ വ്യവസ്ഥ തകര്‍ക്കുന്നുവെന്നും മറുനാടന്‍ മലയാളിയുടെ സ്റ്റാഫുകളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് എന്തിന്, മോണ്‍സന്റെ വിഷയത്തില്‍ സുധാകരനെതിരെ വാർത്ത എഴുതിയ ദേശാഭിമാനിക്കാരന്റെ വീട് റെയ്ഡ് ചെയ്‌തോ എന്നും അദ്ദേഹം ചോദിച്ചു.ഇഷ്ടക്കാരെ ചേര്‍ത്ത് പിടിക്കും മറ്റുള്ളവരെ കള്ളക്കേസില്‍ കുടുക്കും ഇതാണ് സിപിഎമ്മിന്റെ നിലപാടെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍