KERALA

കോടതി വിധി നടപ്പിലാക്കാത്തതിന് മന്ത്രി വീണയുടെ ന്യായം: 'നഴ്‌സിങ് ഓഫീസര്‍ക്ക് വീഴ്ചപറ്റി, അക്കാര്യം റിപ്പോര്‍ട്ടിലുണ്ട്'

വെബ് ഡെസ്ക്

കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫീസർ അനിതയെ കോടതി വിധിയുണ്ടായിട്ടും സർവിസിൽ തിരിച്ചെടുക്കാത്തതിന് പുതിയ ന്യായവുമായി മന്ത്രി വീണാ ജോർജ്. ഐസിയുവിൽ രോഗി പീഡനത്തിരയായ സംഭവത്തിൽ അനിതയ്ക്ക് തെറ്റുപറ്റിയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

''അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. കോടതി പറയുംപോലെ നടപടിയെടുക്കും. അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുക,'' വീണാ ജോർജ് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ന്യായങ്ങൾ

ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തി അനിതയുൾപ്പെടെ അഞ്ച് പേരുടെ ഭാഗത്തുനിന്നു തെറ്റുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

അനിത ഉൾപ്പടെയുള്ളവർ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു. ആ സമയത്താണ് ഐസിയുവിന്റെ ഉള്ളില്‍ക്കയറി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. നഴ്സിങ് ഓഫീസർ അനിതയ്ക്കും സംഭവത്തിൽ വീഴ്ച സംഭവിച്ചതായാണ് ഡിഎംഎ റിപ്പോർട്ടിൽ പറയുന്നത്.

അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ള അഞ്ച് പേർക്കെതിരെയും അച്ചടക്ക നടപടികൾ സ്വീകരിക്കണം.

നഴ്സിങ് ഓഫീസർ അനിതയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു ഗുരുതര സാഹചര്യത്തിലേക്ക് നയിച്ചത്. നഴ്സിങ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ 'സൂപ്പർവൈസറി ലാപ്സ്' ഒരു പ്രവർത്തികൊണ്ടും ന്യായീകരിക്കാവുന്നതല്ല.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ ആത്യന്തികമായ ഉദ്ദേശ്യം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക എന്നതാണ്. കുറ്റം ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. കോടതി പറയുന്ന പോലെ നടപടിയെടുക്കും.

അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഏപ്രിൽ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടർന്ന് നാല് ദിവസമായി അനിത കോളേജിൽ എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ ജോലിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) അറിയിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍