KERALA

സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു, വേണാട് എക്സ്പ്രസ് പിന്നോട്ടോടി

ദ ഫോർത്ത് - തിരുവനന്തപുരം

പലപ്പോഴും കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന, യാത്രക്കാരെ കാണുമ്പോള്‍ കുറച്ച് മുന്നിലേക്ക് കയറ്റി നിര്‍ത്തുന്ന ബസ് ഡ്രെെവർമാർ നമ്മുടെ നാട്ടില്‍ ഒരു പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം അതുപേലൊരു സംഭവം ചെങ്ങന്നൂരിനടുത്ത് ചെറിയനാട് ഉണ്ടായി. പക്ഷേ ഇവിടെ സ്റ്റോപ്പ് ഉണ്ടായിട്ടും നിര്‍ത്താതെ പോയത് ബസ് അല്ല മറിച്ച് ട്രെയിന്‍ ആണെന്ന് മാത്രം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസാണ് സ്റ്റോപ്പ് ഉണ്ടായിരുന്നിട്ടും ചെറിയനാട് സ്റ്റേഷനില്‍ നില്‍ക്കാന്‍ മറന്നത്.

അബദ്ധം തിരിച്ചറിഞ്ഞ ലോക്കോപൈലറ്റ് ട്രെയിന്‍ 700 മീറ്ററോളം പിന്നിലേക്കെടുത്ത് ചെറിയനാട് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. തുടര്‍ന്ന് 8 മിനിറ്റ് വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഇന്നലെ രാവിലെ 8.15 നായിരുന്നു സംഭവം.

അതേസമയം ചെറിയനാട് ഒരു ഹാള്‍ട്ട് സ്റ്റേഷന്‍ മാത്രമായതിനാല്‍ പൂർണമായ സിഗ്‌നല്‍സംവിധാനം ഇല്ലാത്തതിനാല്‍ ലോക്കോപൈലറ്റിന് പിഴവ് സംഭവിച്ചതാകാമെന്ന് റെയില്‍വേ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. സംഭവം മൂലം ആര്‍ക്കും അസൗകര്യം ഉണ്ടായിട്ടില്ലെന്നും മാനദണ്ഡങ്ങല്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ലോക്കോപൈലറ്റുമാരില്‍ വിശദീകരണം തേടുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു. അതേസമയം സംഭവത്തെക്കുറിച്ചു റെയില്‍വേ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംഭവം യാത്രക്കാരില്‍ വലിയ തരത്തിലുള്ള ആശയകുഴപ്പം സൃഷിച്ചുവെന്ന് ഓൾ കേരള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. വേണാട് ഉള്‍പ്പെടെ 10 ട്രെയിനുകള്‍ക്കാണ് ചെറിയനാട് സ്റ്റോപ്പുള്ളത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ