KERALA

ഇഡിക്ക് മുമ്പാകെ ഹാജരാകുന്നതില്‍ എന്താണ് തെറ്റ്? തോമസ് ഐസക്കിനോട് ഹൈക്കോടതി

നിയമകാര്യ ലേഖിക

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകുന്നതില്‍ എന്താണ് തെറ്റെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിനോട് ഹൈക്കോടതി. ഹാജരായാല്‍ ചോദ്യംചെയ്യലിന്റെ പേരിലുള്ള ഉപദ്രവം ഉണ്ടാകില്ലെന്നും ഐസക്കിന് ഹൈക്കോടതി ഉറപ്പ് നല്‍കി.

മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്ത് ഐസക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.

സമന്‍സിനെതിരേ കിഫ്ബിയും ഹൈക്കോടതിയൈ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. അതുവരെ സമന്‍സിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. ഇന്ന് ഇ ഡി മുമ്പാകെ ഹാജരാകാനാണ് തോമസ് ഐസക്കിന് സമന്‍സ് ലഭിച്ചിരുന്നത്. ഇക്കാര്യം ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇഡിക്കു മുമ്പാകെ ഹാജരാകണമെന്നോ വേണ്ടെന്നോ വ്യക്തമാക്കാതെ കോടതി തീരുമാനം ഐസക്കിനു വിടുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇഡി മുമ്പാകെ ഹാജരായില്ലെന്ന് തോമസ് ഐസകിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയെ അറിയിക്കുകയായിരുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് നടപടിക്ക് ഇ.ഡിക്ക് അധികാരമില്ലെന്നായിരുന്നു വാദം. എന്നാല്‍, നാല് തവണ സമന്‍സ് നല്‍കിയിട്ടും ഹാജരായിട്ടില്ലല്ലോ എന്ന് ആരാഞ്ഞ കോടതി ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് നടപടിയെടുക്കാനാവില്ലെന്ന ഹര്‍ജിക്കാരന്റെ വാദം മെറിറ്റില്‍ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് വ്യക്തിപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കമ്പനിയുടെ രേഖകളാണ് പരിശോധിക്കേണ്ടതെന്നു ഐസക് കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാതെ തെറ്റായ ആരോപണമാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഇ.ഡി കോടതിയില്‍ നല്‍കിയ മറുപടി.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ