Lok Sabha Election 2024

ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സുരക്ഷാ പ്രശ്നങ്ങളുണ്ട്; 2019-ലെ ന്യായം ആവർത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വെബ് ഡെസ്ക്

ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താത്തിന് കാരണം സുരക്ഷാ പ്രശ്‌നങ്ങളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീര്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഒഡീഷ, സിക്കിം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തും. ഈ സമയം ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് രാജീവ് കുമാര്‍

2014-ല്‍ ആണ് ജമ്മു കശ്മീരില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ആം അനുച്ഛേദം 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് ശേഷം, ജമ്മു കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാർ നിരന്തരം പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടത്തിയില്ല.

ലോക്‌സഭ, നിമസഭ തിരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താന്‍ ജമ്മു-ലഡാക്ക് അഡ്മിനിസ്‌ട്രേഷന്‍ വിസമ്മതിച്ചു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തുമെന്നും അപ്പോഴേക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

2019-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീര്‍ നിയമഭ തിരഞ്ഞെടുപ്പ് നടത്താത്തിന് കാരണമായി അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞത് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നായിരുന്നു. പിന്നാലെ, അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിലാണ് വോട്ടെടുപ്പ്. അഞ്ച് ലോക്‌സഭ മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. ബാരാമുള്ള, ശ്രീനഗര്‍, അനന്ത്‌നാഗ്, ഉദ്ധംപുര്‍, ജമ്മു ന്നിവയാണ് ലോക്‌സഭ മണ്ഡലങ്ങള്‍.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

സുശില്‍ കുമാര്‍ മോദി, ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം