Lok Sabha Election 2024

രാഹുൽ ഗാന്ധി വയനാട്ടിൽ; വന്‍ വരവേല്‍പ്പ്, നാമനിർദേശ പത്രിക സമർപ്പണം ഉടന്‍

വെബ് ഡെസ്ക്

രാഹുൽ ഗാന്ധി വയനാട്ടില്‍. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.

ഹെലികോപ്റ്ററില്‍ മേപ്പാടിയിൽ എത്തിയ രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തിയിട്ടുണ്ട്. മേപ്പാടിയില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയോടെ റോഡ് ഷോ ആയി കല്‍പ്പറ്റയിലെത്തി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിച്ചു. മേപ്പാടിയിലെത്തിയ നേതാക്കള്‍ക്ക് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകർ ഒരുക്കിയത്.

രാഹുലിന്റെ വരവോടെ വയനാട്ടില്‍ യുഡിഎഫ് പ്രചാരണം ഇന്നു മുതൽ കൂടുതൽ സജീവമാകും. ബൂത്തു തലം മുതൽ നിയോജക മണ്ഡലം തലം വരെയുള്ള കൺവൻഷനുകൾ പൂർത്തിയാക്കിക്കഴിഞ്ഞ പരസ്യ പ്രചാരണത്തിലേക്ക് കടക്കും. മേപ്പാടിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ ശക്തിപ്രകടനമാക്കി മാറ്റാനാണു യുഡിഎഫ് ലക്ഷ്യമിടുന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ദീപ്ദാസ് മുൻഷി, എൻഎസ്‌യു(ഐ) ചുമതലയുള്ള കനയ്യ കുമാർ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ രാഹുലിനൊപ്പം ഉണ്ടാകും. അതിനിടെ, വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനിരാജ നാമനിർദേശ പത്രിക സമർപ്പിച്ചു

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

റോള്‍ റോയിസില്‍ ദുബൈയില്‍ കറങ്ങി രജിനിയും യൂസഫലിയും; പുതിയ ബിസിനസ് ആണോയെന്ന സംശയവുമായി പ്രേക്ഷകര്‍

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി