Science

ആശങ്ക വേണ്ട; ചന്ദ്രയാന്‍-3 പേടകത്തിന്റെ യാത്ര മുന്‍ നിശ്ചയിച്ച പ്രകാരമെന്ന് ഐഎസ്ആര്‍ഒ

വെബ് ഡെസ്ക്

ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തുകടന്ന് ചന്ദ്രനിലേക്ക് കുതിച്ച ചന്ദ്രയാന്‍-3 പേടകത്തിന്റെ യാത്ര മുന്‍ നിശ്ചയിച്ച പ്രകാരമെന്ന് ഐഎസ്ആര്‍ഒ. പേടകം പൂര്‍ണ ആരോഗ്യവാനെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയകരമായി നടത്തിയതിന് ശേഷം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെയാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ സംയോജിക മൊഡ്യൂള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. പെരീജി ജ്വലനത്തിലൂടെ പേടകത്തെ 288 കിലോ മീറ്റര്‍, 3,69,328 കിലോമീറ്റര്‍ പരിധിയുള്ള ട്രജക്റ്ററിയിലാണ് നിക്ഷേപിച്ചതെന്നും ഈ ഭ്രമണപഥത്തിലൂടെ ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിലേക്ക് പേടകം പ്രവേശിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ചന്ദ്രന് ഏറ്റവും അടുത്ത് എത്തുന്ന ഘട്ടത്തില്‍ ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍ജെക്ഷന്‍ ( ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കുക) നടത്തും.

ജൂണ്‍ അഞ്ചിനാണ് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍ജെക്ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. അതുവരെയുള്ള ദിവസങ്ങളില്‍ പേടകം മുന്‍ നിശ്ചയിച്ച പാതയില്‍ കൃത്യമായ വേഗതയില്‍ സഞ്ചരിക്കേണ്ടതുണ്ട്. കണക്കുകൂട്ടലുകള്‍ പിഴച്ചാല്‍ ചന്ദ്രന്റെ സ്വാധീനത്തില്‍ എത്താതെ പേടകം ബഹിരാകാശത്ത് അലക്ഷ്യമായി സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാകാം. അതിനാല്‍ ഇനിയുള്ള ഓരോ നിമിഷവും നിര്‍ണായകമാണ്.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിലെത്തിയാല്‍ പിന്നെ ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയാണ്. അഞ്ച് തവണ ഭ്രമണപഥം താഴ്ത്തി, ചന്ദ്രന് 100 കിലോമീറ്റര്‍ അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. അവിടെനിന്ന് പൊപ്പല്‍ഷന്‍ മൊഡ്യൂളുമായി വേര്‍പിരിയുന്ന ലാന്‍ഡര്‍, ലാന്‍ഡിങ്ങിന് തയ്യാറെടുക്കുകയായി. ഓഗസ്റ്റ് 23 നാണ് നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ്.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി