Science

ചന്ദ്രയാൻ 3 മുതൽ ഗഗൻയാൻ വരെ; ഐഎസ്ആർഒയ്ക്ക് ഇത് സ്വപ്നദൗത്യങ്ങളുടെ വർഷം

വെബ് ഡെസ്ക്

ഐഎസ്ആർഒ ചരിത്രം കുറിച്ച വർഷമായിരുന്നു 2022. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം എസ്, 36 വിദേശ ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച എൽവിഎം 3ൻ്റെ ആദ്യ വാണിജ്യ വിക്ഷേപണം തുടങ്ങി നിരവധി പരീക്ഷണങ്ങൾ 2022ൽ വിജയകരമായി പൂർത്തിയായി. ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്കുള്ള ധീരമായ ദൗത്യങ്ങളാണ് 2023ലും ഒരുങ്ങുന്നത്. ഇവയിൽ ഏറ്റവും ശ്രദ്ധേയവും ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലുതും ഗഗൻയാന്റെ കന്നി പരീക്ഷണമാണ്. അറിയാം ഈ വർഷം അരങ്ങേറാൻ ഒരുങ്ങുന്ന ഐഎസ്ആർഒ ദൗത്യങ്ങളെക്കുറിച്ച്.

ചന്ദ്രയാൻ 3

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് 1ന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ നാസ, അടുത്ത പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാൻ തയാറെടുക്കുകയാണ്. 2023 ജൂണിലാണ് GSLV Mk-III-ൽ ചന്ദ്രയാൻ 3നെ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. റോവറിന്റെ പരീക്ഷണം തുടരുന്നതിനാലാണ് ദൗത്യം വൈകിയത്. ചന്ദ്രയാൻ 3 മുൻഗാമിയായ ചന്ദ്രയാൻ 2ന്റെ പകർപ്പല്ലെങ്കിലും അതേ ഓർബിറ്റ് തന്നെയായിരിക്കും ഉപയോഗിക്കുക. ചന്ദ്രയാൻ 3ൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ തവണത്തെ പോലെ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ കരുത്തുറ്റതാക്കിയെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ആദിത്യ എൽ 1

സൂര്യന്റെ ഭൗതികശാസ്ത്രവും പരിണാമവും മനസ്സിലാക്കാൻ യൂറോപ്പും യുഎസും നാളുകൾക്ക് മുൻപ് തന്നെ പേടകങ്ങൾ അയച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം ഇന്ത്യയും ഈ ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. ലാഗ്റേഞ്ച് പോയിന്റ് 1 (എൽ 1)ലേക്കാണ് വിക്ഷേപണം. ഭൂമി-സൂര്യൻ ഘടനയുടെ എൽ 1 പോയിൻ്റിലാണ് സൂര്യന്റെ തടസ്സമില്ലാത്ത കാഴ്ച കിട്ടുന്നത്.അതുകൊണ്ടുതന്നെ തുടർച്ചയായി സൂര്യന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാം എന്ന ഒരു പ്രയോജനം കൂടി എൽ 1 പോയിന്റിനുണ്ട്.

പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ടെസ്റ്റ്

അമേരിക്കൻ ഷട്ടിൽ ദൗത്യങ്ങളുടെ മാതൃകയിൽ, ഇന്ത്യ അതിന്റെ ആദ്യത്തെ റൺവേ ലാൻഡിംഗ് പരീക്ഷണം (RLV-LEX) വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കർണാടകയിലെ ചിത്രദുർഗ ഏറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരിക്കും പരീക്ഷണം. ഹൈപ്പർസോണിക് ഫ്ലൈറ്റ്, ഓട്ടോണമസ് ലാൻഡിംഗ്, പവേർഡ് ക്രൂയിസ് ഫ്ലൈറ്റ് എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകൾ വിലയിരുത്തുന്നതിനുള്ള ഒരു ഫ്ലയിംഗ് ടെസ്റ്റ് ബെഡ് ആയി പ്രവർത്തിക്കാൻ കഴിയുന്നരീതിയിലാണ് RLV-TD ക്രമീകരിച്ചിരിക്കുന്നത്. ഇത് ഭാവിയിൽ ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായി മാറും.

ഗഗൻയാൻ

ഐഎസ്ആർഒയുടെ ഏറ്റവും വലിയ പരീക്ഷണമായ ഗഗൻയാൻ ദൗത്യം ഈ വർഷം നടക്കും. മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ദൗത്യം. ക്രൂ വിക്ഷേപണം 2024-ലേക്ക് നീട്ടിയെങ്കിലും, അൺക്രൂഡ് 'ജി1' ദൗത്യം 2023-ന്റെ അവസാനത്തോടുകൂടിയും അൺക്രൂഡ് 'G2' ദൗത്യം 2024-ന്റെ അവസാനത്തോടുകൂടിയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗഗൻയാന്റെ 'ജി1' ദൗത്യം വിക്ഷേപണ വാഹനത്തിന്റെ പ്രകടനം, ഓർബിറ്റൽ മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം, മിഷൻ മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം, വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ എന്നിവയുടെ പ്രകടനം സാധൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശയാത്രികരുടെ ആദ്യഘട്ട പരിശീലനം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍