'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

മനീഷ് സിസോദിയയ്ക്കു ജാമ്യം നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിക്കു ശേഷവും കെജ്‌രിവാളിന്റെ അറസ്റ്റിനും മുന്‍പുമുള്ള സാക്ഷി മൊഴികള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കി

മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. കേസിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ സമര്‍പ്പിക്കാനും കോടതി ഇ ഡിക്കു നിര്‍ദേശം നല്‍കി. മനീഷ് സിസോദിയയ്ക്കു ജാമ്യം നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിക്കുശേഷവും കെജ്‌രിവാളിന്റെ അറസ്റ്റിനും മുന്‍പുമുള്ള സാക്ഷി മൊഴികള്‍ ഹാജരാക്കാനാണു നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിയിന്‍മേല്‍ വാദം കേട്ടത്. ഇതേ ബെഞ്ചായിരുന്നു കെജ്‌രിവാളിനു ജൂൺ ഒന്നു വരെ ഇടക്കാല്യം അനുവദിച്ചതും. കേസ് വിധി പറയാനായി മാറ്റിവച്ചതാണെങ്കിലും അരവിന്ദ് കെജ്‌രിവാളിന് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് ഇന്ന് വ്യക്തമാക്കി.

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഹവാല ചാനല്‍ വഴി എഎപിക്ക് കള്ളപ്പണം ലഭിച്ചതിനു തെളിവുണ്ടെന്ന് ഇ ഡി കോടതിയില്‍ വാദിച്ചു. ഇതോടെ, അറസ്റ്റ് ചെയ്യുന്നതിനായി രേഖപ്പെടുത്തിയ വിവരങ്ങളില്‍ ഈ വിവരമുണ്ടെങ്കില്‍ ഹാജരാക്കാന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

എന്നാല്‍, ഇത് അറസ്റ്റ് നടപടിയിലേക്കു കടക്കാനുള്ള വിശ്വസിക്കാവുന്ന കാരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഇ ഡിക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി. അറസ്റ്റിലേക്കു കടക്കുന്നതിനു വിശ്വസിക്കാനുള്ള കാരണങ്ങളെ എങ്ങനെ വ്യക്തമാക്കാതിരിക്കാനാകുമെന്നും ആ കാരണങ്ങളെ കെജ്‌രിവാള്‍ എങ്ങനെ ചോദ്യം ചെയ്യുമെന്നും ജസ്റ്റിസ് ഖന്ന ചോദിച്ചു.

ഇവ നല്‍കാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം. എന്നാൽ പ്രബീര്‍ പുരകായസ്തയുടെ കേസിലെ വിധി ചൂണ്ടിക്കാട്ടിയ സുപ്രീകോടതി, അറസ്റ്റിന് വിശ്വാസ യോഗ്യമായ തെളിവുകള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അറസ്റ്റിന് മുന്‍പ് പ്രതികള്‍ക്ക് തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇഡി വാദിച്ചു. പിഎംഎല്‍എയി 19-ാം വകുപ്പ് പ്രകാരം, പ്രതി കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനു വിശ്വസിക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

കുറ്റക്കാരനല്ലെന്ന പദം പിഎംഎല്‍എയിലെ 19-ാം വകുപ്പിൽ വ്യക്തമാക്കിയിട്ടില്ലായിരുന്നെങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കും. അതുകൊണ്ടാണ് അത് വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യത്തിനുള്ള വ്യവസ്ഥയ്ക്കുള്ള പിഎംഎല്‍എയുടെ 45-ാം വകുപ്പിൽ പറയുന്നത്, വ്യക്തി കുറ്റക്കാരനല്ലെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടണംമെന്നുമാണെന്നും കോടതി വ്യക്തമാക്കി.

കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ സാധിക്കുന്ന മതിയായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്‍പത് സാക്ഷിമൊഴികള്‍ അവഗണിച്ച് ഒരാളുടെ മൊഴിക്കു മാത്രമാണ് ഇ ഡി പ്രാധാന്യം നല്‍കിയെതന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു.

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

അതേസമയം, മദ്യനയ കേസില്‍ എഎപിയെയും പ്രതിചേര്‍ത്ത് ഇഡി ഡല്‍ഹി കോടതിയില്‍ പുതിയ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഏഴാമത്തെ അനുബന്ധ കുറ്റപത്രമാണ് ഇ ഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ എഎപിയെ പ്രതിസ്ഥാനത്ത് ചേര്‍ക്കുമെന്ന് കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കവെ ഇന്നു രാവിലെ ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കെജ്‌രിവാള്‍ തന്റെ ഇലക്ട്രോണിക് ഡിവൈസുകളുടെ പാസ്വേഡ് നല്‍കാത്തതിനാല്‍ ഹവാല ഇടപാടുകാരില്‍നിന്നാണ് തങ്ങള്‍ ചാറ്റിന്റെ വിവരങ്ങള്‍ ശേഖരിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. കെജ്രിവാളിന് ജൂണ്‍ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാര്‍ച്ച് 21 ന് രാത്രി ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് മേയ് 10നാണ് ഇടക്കാല ജാമ്യം ലഭിച്ചത്.

logo
The Fourth
www.thefourthnews.in