SPORT

യുകെയിൽ കബഡി മത്സരത്തിനിടെ സംഘർഷം; ഒരാളുടെ നില ഗുരുതരം

വെബ് ഡെസ്ക്

യുകെയിലെ അൽവാസ്റ്റണിൽ നടന്ന കബഡി ടൂർണമെന്റിനിടെ സംഘർഷം. കാണികള്‍ ചേരിതിരിഞ്ഞു വെടിയുതിര്‍ക്കുകയും വാള് കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഡെർബി കബഡി ഗ്രൗണ്ടിൽ വൈകിട്ട് നാലോടെയാണ് സംഭവം.

വെടിയൊച്ചകൾ കേട്ട് ജനക്കൂട്ടം പരിഭ്രാന്തരായി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞുളള ആക്രമണത്തിൽ വാളുകൊണ്ട് ആവർത്തിച്ച് ആക്രമിക്കുന്നതിന് മുമ്പ് ഒരാൾ വെടിവെച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന് പിന്നാലെ ഇരുപതോളം പോലീസ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തി.

ഇന്നലെ വൈകുന്നേരം 15.51 ന് അൽവാസ്റ്റണിലെ എൽവസ്റ്റൺ ലെയ്നിന് അടുത്തുളള ഡെർബി കബഡി ഗ്രൗണ്ടിൽ ആണ് സംഘർഷം അരങ്ങേറിയത്. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വൻ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ