SPORT

ലോകകപ്പ് നൂറ് നാൾ അകലെ; അഹമ്മദാബാദിൽ ഹോട്ടൽ മുറി വാടക കുതിച്ചുയർന്നു, ഒറ്റ രാത്രിക്ക് 50,000 വരെ

വെബ് ഡെസ്ക്

ഐസിസി‌‌‌ ലോകകപ്പിന് ഇനിയും മൂന്ന് മാസത്തിലേറെ ബാക്കിയുണ്ട്. എന്നാൽ ആദ്യ പന്ത് എറിയുന്നതിന് മുൻപ് തന്നെ അഹമ്മദാബാദിലെ ഹോട്ടലുകൾ സ്കോർ ചെയ്തു കഴിഞ്ഞു. മൂന്ന് മാസം മുൻപ് മുൻകൂട്ടി ബുക്ക് ചെയ്തിട്ട് പോലും അരലക്ഷമാണ് ഹോട്ടൽ മുറികളുടെ വാടക. സാധാരണ സാഹചര്യങ്ങളിൽ 6500 രൂപ മുതൽ 10,000 രൂപ വരെ വാടകയുള്ള മുറികൾക്കാണ് 50,000 രൂപ വരെ ഈടാക്കുന്നത്.

മൂന്ന് പ്രധാന മത്സരങ്ങളാണ് അഹമ്മദാബാദിൽ നടക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുക. ഉദ്ഘാടന-ഫൈനല്‍ മത്സരങ്ങള്‍ക്ക് പുറമേ ഇന്ത്യ-പാക് മത്സരത്തിനുമെല്ലാം വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബർ 15ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിനാണ് കാണികൾ കൂടുതലായി എത്തുകയെന്നാണ് നിഗമനം. ഒക്‌ടോബർ 13 മുതൽ 16 വരെയുള്ള ബുക്കിങ്ങുകൾ ഇതിനകം പൂർത്തിയായതായി ഐടിസി നർമ്മദ ജനറൽ മാനേജർ കീനൻ മക്കെൻസി പറഞ്ഞു.

മിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളിലും 60 മുതൽ 90 ശതമാനം മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞു. ഉദ്ഘാടനത്തിനും ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തിനും ഇംഗ്ലണ്ടിൽ നിന്നും മറ്റുമുള്ള ട്രാവൽ ഏജൻസികൾ ഇതിനകം ബുക്കിങ് നടത്തിക്കഴിഞ്ഞു. അടിസ്ഥാന കാറ്റഗറി മുറികൾക്ക് ഏകദേശം 52,000 രൂപയും പ്രീമിയം കാറ്റഗറി മുറികൾക്ക് 1,000 പൗണ്ടും (ഒരു ലക്ഷം രൂപ) അതിന് മുകളിലുമാണ് വാടക ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ