CRICKET

ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ, രോഹിത് ക്യാപ്റ്റൻ; അഫ്ഗാനിസ്ഥാന് എതിരായ ടി 20 ടീം പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

അഫ്ഗാനിസ്ഥാൻ എതിരായ ടി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ടീമിൽ ഇടംപിടിച്ചു. സ്റ്റാർ പ്ലെയേർസ് ആയ രോഹിത് ശർമയും വിരാട് കോഹ്ലിയും ടി20 ടീമിൽ തിരികെയെത്തി. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും കോഹ്ലിയും ടി 20 മത്സരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല.

വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കൊപ്പമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. രോഹിത് ശർമയാണ് ടീം ക്യാപ്റ്റൻ.

പരുക്കിന്റെ പിടിയിൽ അകപ്പെട്ട ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ടീമിൽ ഇടംപിടിച്ചില്ല. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും ടീമിലില്ല.

ജനുവരി 11 നാണ് അഫ്ഗാനിസ്ഥാനുമായുള്ള ടി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിൽ രണ്ടാം മത്സരം ജനുവരി 14നും മൂന്നാം മത്സരം 17നും നടക്കും.

ഇന്ത്യൻ ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), എസ് ഗിൽ, വൈ ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഡബ്ല്യു സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ