CRICKET

ബൗളർമാർ മിന്നി; സ്വന്തം തട്ടകത്തിൽ ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

വെബ് ഡെസ്ക്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ഹൈദരബാദ് ഉയര്‍ത്തിയ 163 റണ്‍സ് എന്ന കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തു ബാക്കി നിൽക്കെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍:- സൺറൈസേഴ്സ് ഹൈദരാബാദ് 162/8, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ മൂന്നിന് 168.

മുംബൈയുമായുള്ള കഴിഞ്ഞ മത്സരത്തിൽ റെക്കോഡ് റൺസ് വാരിക്കൂട്ടിയ ഹൈദരാബാദ് സംഘത്തെയാണ് ഗുജറാത്ത് എറിഞ്ഞൊതുക്കിയത്. വെറും 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശർമയാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

സണ്‍റൈസേഴ്‌സ് നിരയില്‍ ആര്‍ക്കും 30 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല. 14 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദും 20 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. ഹെന്റ്‌റിച്ച് ക്ലാസന്‍(13 പന്തില്‍ 24), ഷഹബാസ് അഹമ്മദ്(20 പന്തില്‍ 22) എന്നിവരാണ് മറ്റു സ്‌കോര്‍മാര്‍.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടൈറ്റന്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 33 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 45 റണ്‍സ് നേടിയ സായ് സുദര്‍ശനും 27 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 44 റണ്‍സ് നേടിയ ഡേവിഡ് മില്ലറുമാണ് ടൈറ്റന്‍സിന്റെ ജയം അനായാസമാക്കിയത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 28 പന്തില്‍ 36 റണ്‍സും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 13 പന്തില്‍ 25 റണ്‍സും നേടി.

ലാലും ശോഭനയും ആ പ്രേമഗാനങ്ങളും

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും