CRICKET

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ഗില്ലിന്റെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും ആശങ്ക,ലോകകപ്പ് നഷ്ടമായേക്കും, പകരക്കാരനെ തേടി ബിസിസിഐ

വെബ് ഡെസ്ക്

ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടിയേകി മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യാവസ്ഥ. ഡെങ്കിപ്പനിയെ തുടര്‍ന്ന് ദിവസങ്ങളുടെ ചികിത്സയ്ക്കു ശേഷം ഗില്ലിനെ ഇന്നു രാവിലെ ചെന്നൈയിലെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഗില്ലിന്റെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് നന്നായി കുറഞ്ഞതായി കണ്ടെത്തി.

ഇതേത്തുടര്‍ന്ന് ഗില്ലിനോട് ഡോക്റ്റര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഡെങ്കിപ്പനിയുടെ അനന്തരഫലമാണ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്നത്. ഇത്തരം അവസരങ്ങളില്‍ ഒരാഴ്ചയില്‍ അധികം പൂര്‍ണവിശ്രമത്തിലൂടെ മാത്രമേ പലര്‍ക്കും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാകൂ.

ഗില്ലിന്റെ മോശം ആരോഗ്യത്തെ തുടര്‍ന്ന് നാളെ ഡല്‍ഹിയില്‍ നടക്കുന്ന അഫ്ഗാനെതിരായ മത്സരം കൂടാതെ 14ന് അഹമ്മദാബാദില്‍ നടക്കുന്ന നിര്‍ണായകമായ ഇന്ത്യ-പാകിസ്താന്‍ മത്സരവും ഗില്ലിന് നഷ്ടമാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതേത്തുടര്‍ന്ന് ഋതുരാജ് ഗെയ്ക്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാളെ ലോകകപ്പ് ടീമിലേക്ക് ബാക്കപ്പ് ആയി വിളിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ.

മികച്ച ഫോമിലുള്ള ഗില്ലിന് ഏകദിന ലോകകപ്പ് നഷ്ടമാകുന്നത് വ്യക്തിപരമായ തിരിച്ചടിക്കു പുറമേ ടീമിനേറ്റ പ്രഹരം കൂടിയാണ്. ഇന്ത്യന്‍ ടീമില്‍ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്ററാണ് ഗില്‍. ഏകദിനത്തില്‍ 35 മത്സരങ്ങളില്‍ നിന്ന് 66.1 ശരാശരിയില്‍ 1917 റണ്‍സാണ് താരം നേടിയത്. ആറ് സെഞ്ചുറിയും ഒന്‍പത് അര്‍ദ്ധ സെഞ്ചുറിയുമാണ് ഇതുവരെ വലം കയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയും ഗില്ലിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ലോകകപ്പിലെ ആദ്യമത്സരത്തിനു മുന്‍പാണ് ഗില്ലിന് ഡെങ്കി സ്ഥീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇഷാന്‍ കിഷനാണ് ടീമിനായി ക്യാപ്റ്റന് രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്തത്.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ