FOOTBALL

നെയ്മര്‍ വരും, അല്‍ ഹിലാല്‍ ഇന്ത്യയില്‍ ബൂട്ടുകെട്ടും

വെബ് ഡെസ്ക്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ അല്‍ ഹിലാല്‍ ഇന്ത്യയില്‍ കളിച്ചേയ്ക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ് സി) ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് അല്‍ ഹിലാല്‍ ഇന്ത്യയിലെത്തുക. ഐഎസ്എല്‍ ടീമായ മുംബൈ സിറ്റി എഫ്‌സിയുള്‍പ്പെട്ട ഗ്രൂപ്പില്‍ അല്‍ ഹിലാലും ഉള്‍പ്പെട്ടതോടെയാണ് മത്സരം ഇന്ത്യല്‍ നടക്കാനുള്ള വഴിയൊരുങ്ങുന്നത്.

വെസ്റ്റ് സോണ്‍ ഗ്രൂപ് ഡിയിലാണ് അല്‍ ഹിലാലും, മുംബൈ സിറ്റി എഫ്‌സിയും ഉള്‍പ്പെടുന്നത്

വെസ്റ്റ് സോണ്‍ ഗ്രൂപ് ഡിയിലാണ് അല്‍ ഹിലാലും, മുംബൈ സിറ്റി എഫ്‌സിയും ഉള്‍പ്പെടുന്നത്. നസ്സാജി മസന്ദര്‍, ഉസ്‌ബെക്കിസ്ഥാന്‍ പിഎഫ്‌സി നവബഹോര്‍ നമംഗന്‍ എന്നിവയാണ് ഗ്രൂപ് ഡിയിലെ മറ്റ് ടീമുകള്‍. പൂനെയിലെ ബാലെവാഡിയിലുള്ള ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സാണ് മുംബൈ സിറ്റി എഫ്സിയുടെ ഹോം ഗ്രൗണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബായ അല്‍ നാസര്‍ ഗ്രൂപ്പ് ഇയില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബായ അല്‍ നാസര്‍ ഗ്രൂപ്പ് ഇയില്‍ ഇടംനേടി. പെര്‍സെപോളിസ്, എഎല്‍ ദുഹൈല്‍, എഫ്സി ഇസ്തിക്ലോള്‍ എന്നിവയാണ് ഗ്രൂപ്പ് ഇയിലെ മറ്റ് ടീമുകള്‍. നാല്‍പത് ടീമുകളാണ് എഎഫ്‌സിയില്‍ കളിക്കുക. നാല് ടീമുകള്‍ ഉള്‍പ്പെടുന്ന പത്ത് ഗ്രൂപ്പുകളാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ ക്ലബാണ് മുംബൈ സിറ്റി എഫ്‌സി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ