FOOTBALL

ബാഴ്സ കുതിപ്പ് തുടരുന്നു; ലാലിഗയിൽ റയലുമായുള്ള പോയിന്റ് വ്യത്യാസം എട്ടായി ഉയർത്തി

വെബ് ഡെസ്ക്

സ്പാനിഷ് ലാ ലീഗയില്‍ സെവിയ്യയെ വീഴ്ത്തി ബാഴ്‌സലോണയ്ക്ക് മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള ബാഴ്‌സ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായുള്ള വ്യത്യാസം എട്ട് പോയിന്‌റാക്കി ഉയര്‍ത്തി.

മത്സരത്തില്‍ ആദ്യാന്തം ആധിപത്യം പുലര്‍ത്തിയ ബാഴ്‌സലോണ, രണ്ടാം പകുതിയിലാണ് ഗോള്‍ വല കുലുക്കിയത്. 58ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 12 മിനിറ്റിന് ശേഷം ഗാവി ലക്ഷ്യം കണ്ടു. 79ാം മിനിറ്റില്‍ റഫീഞ്ഞയാണ് ബാഴ്‌സയ്ക്കായി മൂന്നാം ഗോള്‍ നേടിയത്.

നേരത്തെ റയല്‍ മാഡ്രിഡ് മല്ലോർക്കയോട് തോറ്റതോടെ ലീഡുയര്‍ത്താനുള്ള സുവര്‍ണാാവസരമാണ് ബാഴ്‌സലോണയ്ക്ക് കൈവന്നത്. മിന്നും ജയത്തോടെ ബാഴ്‌സ ആരാധകരുടെ പ്രതീക്ഷ കാത്തു. 13ാം മിനിറ്റില്‍ നാച്ചോയുടെ സെല്‍ഫ് ഗോളാണ് റയലിനെ തോല്‍പ്പിച്ചത്.

മറ്റ് മത്സരങ്ങളില്‍ റയല്‍ സൊസേദാദ് വല്ലാഡോളിഡിനെയും ഗിറോണ വലന്‍സിയയേയും 1-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. സെല്‍റ്റാ വീഗോ 4-3 ന് ബെറ്റിസിനെ വീഴ്ത്തി.

പോയിന്‌റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്‌സലോണയ്ക്ക് 53 പോയിന്‌റാണ്. 20 മത്സരം തന്നെ പൂര്‍ത്തിയായ റയലിന് 45 പോയിന്‌റും. 39 പോയിന്‌റുള്ള റയല്‍ സൊസേദാദും 35 പോയിന്‌റുള്ള അത്‌ലറ്റികോ മാഡ്രിഡുമാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത്.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?